തിരുവനന്തപുരം: ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈ വർഷം എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്.
വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്‌എസ്‌എല്‍സി ഫലത്തോടൊപ്പം റ്റിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും.
sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റില്‍ പരീക്ഷാഫലം അറിയാൻ കഴിയും. എസ്‌എസ്‌എല്‍സി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെ വിവരങ്ങള്‍ ഈ വർഷം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്സൈറ്റുകള്‍ക്ക് പുറമെ ഡിജിലോക്കർ വഴിയും എസ്‌എംഎസ് വഴിയും ഫലം അറിയാൻ സൗകര്യമുണ്ടാകും.കഴിഞ്ഞവർഷം എസ്‌എസ്‌എല്‍സി പരീഷാഫലം അറിയാൻ പ്രധാനമായും നാല് വെബ്സൈറ്റുകളാണ് ഉണ്ടായിരുന്നത്. പരീക്ഷ ഭവൻ്റെയും പിആർഡിയുടേയും ഉള്‍പ്പെടെയുള്ള വെബ്സൈറ്റുകളായിരുന്നു അത്. https://pareekshabhavan.kerala.gov.in,www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in

സംസ്ഥാനത്ത് സ്വര്ണ വില വീണ്ടും കുതിപ്പിലേക്ക്
പവന് വില 480 രൂപ ഉയര്ന്ന് 98,640 രൂപയാണ്. ഇന്നലെ പവന് 1,120 രൂപ കുറഞ്ഞത് വലിയ ആശ്വാസം നല്കിയിരുന്നെങ്കിലും ഇന്നത്തെ വര്ധനയോടെ വീണ്ടും മുകളിലേക്കെന്ന ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാവിലെ മള്ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്







