കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല മാനേജ്മെന്റ് കൗണ്‍സില്‍ ബോര്‍ഡ് ഓഫ് മാനേജ്മെന്റ് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നോമിനേഷനുകള്‍ മെയ് 20 നകം നല്‍കണം. തിരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.kvasu.ac.in ലും റിട്ടേണിങ് ഓഫീസറുടെ (ഫിനാന്‍സ് ഓഫീസര്‍) ഓഫീസിലും ലഭിക്കും.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.