കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് പണി ഇഴയുന്നു:പൊടിതിന്ന് ജനം.

കാവുംമന്ദം: കല്‍പ്പറ്റ വാരാമ്പറ്റ റോഡ് പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നതിനാല്‍ പൊടി ശല്യം കൊണ്ട് വലഞ്ഞിരിക്കുകയാണ് പ്രദേശവാസികള്‍. റോഡ് പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ജനകീയ കര്‍മ്മസമിതി ഭാരവാഹികളായ എം എ ജോസഫ്, എം മുഹമ്മദ് ബഷീര്‍, ഷമീം പാറക്കണ്ടി എന്നിവര്‍ ആവശ്യപ്പെട്ടു.ഡിസംബർ ആദ്യവാരത്തില്‍ ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനുള്ള ഒരു നടപടികളും ഇതുവരെ തുടങ്ങിയിട്ടില്ല. പൊടിശല്യം കാരണം നിരവധി പേര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളും രൂക്ഷമായിട്ടുണ്ട്.

ടാങ്കറുകള്‍ ഉപയോഗിച്ച് ഇടക്ക് നനക്കുന്നുണ്ടെങ്കിലും പതിനഞ്ച് കിലോമീറ്ററോളം വരുന്ന റോഡില്‍ ഇത് പ്രായോഗികമാവുന്നില്ല. ആദ്യ ഘട്ടത്തില്‍ കല്‍പ്പറ്റ മുതല്‍ പിണങ്ങോട് വരെയുള്ള ഭാഗത്ത് ഓവുചാല്‍ അടക്കമുള്ളവ തീര്‍ക്കാതെ തന്നെ ടാറിങ് പ്രവൃത്തി പൂര്‍ത്തിയാക്കിയിരുന്നു. ഡിസംബർ ആദ്യത്തില്‍ അത്തരത്തില്‍ പിണങ്ങോട് മുതല്‍ പടിഞ്ഞാറത്തറ വരെയുള്ള ഭാഗങ്ങളില്‍ ടാറിങ് നടത്തുമെന്നാണ് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞിരുന്നത്. മറ്റ് അനുബന്ധ പ്രവൃത്തികള്‍ ശേഷം പൂര്‍ത്തിയാക്കുമെന്നും. എന്നാല്‍ ഇതൊന്നും പ്രായോഗിക തലത്തിലേക്ക് കൊണ്ടു വരാന്‍ സാധിച്ചിട്ടില്ല. ആയിരക്കണക്കിന് വാഹനങ്ങള്‍ ദിനേനെ സര്‍വ്വീസ് നടത്തുന്ന ഈ റോഡില്‍ പൊടിയും മെറ്റലും ചിതറിക്കിടന്ന് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവായിട്ടുണ്ട്. റോഡ് പണി തീരാത്തതിനാല്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്താത്തതിനാല്‍ യാത്രക്കാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. വൈദ്യുതി തൂണുകള്‍ മാറ്റുന്ന പണികളും ഇഴയുകയാണ്. എത്രയും പെട്ടെന്ന് പണികള്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ ഭരണ തലത്തില്‍ വേണമെന്ന് കര്‍മ്മസമിതി യോഗം ആവശ്യപ്പെട്ടു. പി കെ അബ്ദുറഹിമാന്‍, കളത്തില്‍ മമ്മൂട്ടി, കെ ഹാരിസ്, ജോണി നന്നാട്ട്, വി ജി ഷിബു, കെ ഇബ്രാഹിംഹാജി, ബഷീര്‍ പുള്ളാട്ട്, തന്നാനി അബൂബക്കര്‍, നജീബ് പിണങ്ങോട്, ഉസ്മാന്‍ പഞ്ചാര, മുഹമ്മദ് പനന്തറ, ജാസര്‍ പാലക്കല്‍, കെ എസ് സിദ്ധീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

കത്തിക്കയറി വെളിച്ചെണ്ണ വില; ഡിസ്കൗണ്ട് തട്ടിപ്പുകളിൽ വീണു പോകല്ലേ! വ്യാജനെ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന

തിരുവനന്തപുരം: വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷന്‍

സ്കൂൾ സമയമാറ്റത്തിൽ ബുധനാഴ്ച ചർച്ച, വിവിധ സംഘടനകൾ പങ്കെടുക്കും, സമസ്തയുടെ എതിര്‍പ്പിന് പിന്നാലെ നീക്കം

സ്കൂൾ വിദ്യാ‍ര്‍ത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ ച‍ര്‍ച്ച നടത്തും. ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് ച‍ര്‍ച്ച. സമയ മാറ്റത്തെ സമസ്തയടക്കം സംഘടനകൾ ശക്തമായി എതിർത്തിരുന്നു. സമരം അടക്കം

അവിവാഹിതരായ കപ്പിളാണോ; സോറി ഇന്ത്യയിൽ റൂമില്ല.

സോറി ഇന്ത്യ അത്ര കപ്പിള്‍ ഫ്രണ്ട്‌ലി അല്ല. അവിവാഹിതരായ കപ്പിള്‍സിന് ഇന്ത്യയില്‍ ഹോട്ടല്‍ മുറി കിട്ടില്ലേ.. കിട്ടാന്‍ പ്രയാസമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിങ്ങള്‍ പങ്കാളിയുമായി ഒന്നിച്ച് ഒരു യാത്രയ്ക്ക് ഒരുങ്ങി. പോകാനുള്ള പെട്ടി വരെ

ബി.എ മലയാളത്തിൽ ഒന്നാം റാങ്ക് നേടി സിസ്റ്റർ അലീന ജോസഫ് എഫ്.സി.സി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ മലയാളത്തിൽ ഒന്നാം റാങ്ക് നേടി സിസ്റ്റർ അലീന ജോസഫ് എഫ് സി സി. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിന്റെ, മാനന്തവാടി പ്രൊവിൻസിൽ അംഗമായ സിസ്റ്റർ അലീന ഗുരുവായൂർ ലിറ്റിൽ

അഖിലകേരള വായനോത്സവം ജൂലൈ 20ന്

കൽപ്പറ്റ : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖിലകേരള വായനോത്സവം ജൂലൈ 20 ഞായറാഴ്ച്ച 3 മണിക്ക് ജില്ലയിലെ ലൈബ്രറികളിൽ മുതിർന്നവരുടെ രണ്ട് വിഭാഗങ്ങളിലായി നടക്കും. ലൈബ്രറി തലത്തിൽ നിന്നും വിജയിക്കുന്ന രണ്ട്

നിർമ്മാണ തൊഴിലാളി യൂണിയൻ(സിഐടിയു) ജില്ലാ കൺവെൻഷൻ കൽപ്പറ്റയിൽ

നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും, പെൻഷൻ കുടിശ്ശിക വിതരണം,ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ വിവാഹ, ചികിത്സ ധനസഹായം മറ്റാനുകൂല്യങ്ങളും വിതരണം ചെയ്യണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.