ശ്രേയസ് മലവയൽ യൂണിറ്റിന്റെ വാർഷികവും കുടുംബസംഗമവും ബത്തേരി മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സുനീറ ഹാരിസ് അധ്യക്ഷത വഹിച്ചു. മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.വാർഷിക റിപ്പോർട്ട് “ആരുഷി”പ്രകാശനം ചെയ്തു.ലഹരി വിരുദ്ധ ക്ലാസ്സിന് സെറിണിറ്റി ഡീ – അഡിക്ഷൻ സെന്ററിലെ ഡോ.ഷാജി നേതൃത്വം നൽകി.ചടങ്ങിൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ മെമെന്റോ നൽകി ആദരിച്ചു.മികച്ച പ്രവർത്തനം കാഴ്ച വെച്ച സംഘങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.അൽഫോൻസ ജോസ്,ദീപ്തി ദിൽജിത്ത്, വിനി ബാലൻ,ദിവ്യ പ്രകാശൻ എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.