കഴിഞ്ഞദിവസം അന്തരിച്ച മുൻ പ്രധാന അധ്യാപകൻ ബേബി ജെയിംസ് അത്തിക്കലിന്റെ നിര്യാണത്തിൽ ഗാന്ധിജി കൾച്ചറൽ സെന്റർ വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.അധ്യാപന രംഗത്തും സാമൂഹിക സാംസ്കാരിക രംഗത്തും ജില്ലയിൽ നിറസാന്നിധ്യമായിരുന്നു ബേബി മാസ്റ്റർ എന്ന് യോഗം അഭിപ്രായപ്പെട്ടു. ഗാന്ധിയൻ തത്വങ്ങളോട് താൽപര്യം കാണിച്ചിരുന്ന അദ്ദേഹം ഗാന്ധിയൻ കൾച്ചറൽ സെന്റർ സ്ഥാപകരിൽ ഒരാളായിരുന്നു. യോഗത്തിൽ ചെയർമാൻ കെ.എ ആന്റണി അധ്യക്ഷത വഹിച്ചു. വിഎ അഗസ്റ്റിൻ, റിട്ട എസ്.പി പ്രിൻസ് എബ്രഹാം,വിൻസൺ നെടും കൊമ്പിൽ,മാർഗരറ്റ് തോമസ്, ജോസ് പുന്നക്കുഴി, അഡ്വക്കേറ്റ് ജോർജ് കൂവക്കൽ ,പ്രഭാകരൻ പി.സി ,അബ്രഹാം സി.ടി ,സജി ജോസഫ്, അബ്രാഹം വി.സി, അഡ്വ. ജോർജ് വാതുപറമ്പിൽ, സുലോചന രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.