കമ്പളക്കാട് പറളിക്കുന്ന് കൊലപാതക കേസിലെ രണ്ടാം പ്രതിയായ ജസ്നയുടെ സഹോദരനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൊലപാതകം നടന്ന വീടിന് സമീപം ആടുകളെ തീറ്റാൻ പോയപ്പോഴായിരുന്നു സംഭവമെന്നാണ് ബന്ധുക്കൾ പറയുന്നത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കൊല്ലപ്പെട്ട ലത്തീഫിന് മർദ്ദനമേറ്റ സമയം ഭിന്ന ശേഷിക്കാരൻ കൂടിയായ ജംഷീർ വീട്ടിലുണ്ടായിരുന്നു.കഴിഞ്ഞ 21-ാം തിയ്യതിയാണ് കരിപ്പൂർ സ്വദേശിയായ ലത്തീഫിനെ രണ്ടാം ഭാര്യയായ ജസ്നയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കേസിൽ ജസ് നയും ഇളയ സഹോദരനും റിമാൻ്റിലാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ഐടിഡിപി ഓഫീസിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മേപ്പാടി, പിണങ്ങോട് പ്രി-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ചെരുപ്പ് വിതരണം ചെയ്യാൻ സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 28 ഉച്ച