കാവുംമന്ദം: സ:വർഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി തരിയോട് യൂണിറ്റിലെ അംഗങ്ങൾ സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ കൺവീനർ പി.കെ മുസ്തഫ സ്വാഗതം പറഞ്ഞ യോഗത്തിൽ കെടി വിനോട് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു ചെയർമാൻ ജയിസൺ. കെടി ജോസഫ്, ഗ്രീഷ്മ കെടി ഷിബു ശിവാനന്ദൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്