ശ്രേയസ് ബത്തേരി മേഖലയുടെ പരിസ്ഥിതി ദിനാചരണം”നട്ടുവളർത്താം,പരിപാലിക്കാം” പരിപാടികൾക്ക് തുടക്കമായി.ബത്തേരി രൂപത മുഖ്യ വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ കീപ്പള്ളിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.,സ്കറിയ പി.പി.,മെർലിൻ മാത്യു, സോന വിൽസൺ,പുഷ്പലത എന്നിവർ സംസാരിച്ചു. 13 യൂണിറ്റുകളിൽ ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമായി ഫലവൃക്ഷതൈകൾ,ഔഷധ സസ്യങ്ങൾ,പച്ചക്കറി തൈകൾ എന്നിവ വിതരണം ചെയ്യുകയും നട്ടുപരിപാലിക്കുകയും ചെയ്യും.ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.എല്ലാവർക്കും ടിഷ്യൂകൾച്ചർ വാഴ തൈകളും വിതരണം ചെയ്തു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







