ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സ്വയം തൊഴിലിലൂടെ വരുമാനം ഉറപ്പാക്കാന്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പെട്ടികടപദ്ധതിശ്രദ്ധേയമാവുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ ഭിന്നശേഷി വിഭാഗത്തിലെ സ്വയം തൊഴിലിന് സന്നദ്ധരായവരാണ് പദ്ധതി ഗുണഭോക്താക്കള്‍.പഞ്ചായത്ത് വര്‍ക്കിങ്ഗ്രൂപ്പ്- ഗ്രാമസഭാ യോഗങ്ങള്‍ചേര്‍ന്ന് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും സ്വയം തൊഴിലിന് താത്പര്യമുള്ള പ്രയാസമനുഭവിക്കുന്ന ഭിന്നശേഷിക്കാരില്‍ നിന്നും മുന്‍ഗണനാക്രമത്തില്‍ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയിലെ അഞ്ചു പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പദ്ധതി മുഖേനആനുകൂല്യം നല്‍കിയത്.ഗ്രാമപഞ്ചായത്തിന്റെവികസന ഫണ്ടില്‍ നിന്നും മൂന്ന്ലക്ഷം രൂപ വകയിരുത്തി ഗുണഭോക്താക്കള്‍ക്ക് മുഴുവന്‍ തുകയും സബ്‌സിഡിയായി വിതരണം ചെയ്തു. സബ്‌സിഡിയായി 60000 രൂപ വീതമാണ് ഗുണഭോക്താകള്‍ക്ക് നല്‍കിയത്. പെട്ടികടനിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കള്‍, നിര്‍മ്മാണത്തിന്റെ ഗുണമേന്മ വിലയിരുത്തി സുതാര്യത ഉറപ്പാക്കുന്നുണ്ട്. അസിസ്റ്റന്റ് എന്‍ജിനിയര്‍ പരിശോധന നടത്തിയാണ് തുക കൈമാറിയത്. ശേഷം ഗുണഭോക്താകള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പെട്ടിക്കട കൈമാറി. സ്വയം തൊഴില്‍ ചെയ്യാന്‍ സന്നദ്ധരാകുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് പഞ്ചായത്ത് ലക്ഷ്യമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്