ചുള്ളിയോട് യൂണിറ്റിന്റെ വാർഷികവും,എസ്.എസ്.എൽ.സി.,പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി കോട്ടയിൽ ഉത്ഘാടനം ചെയ്തു.മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്തു.ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി.ഒ. ജെ. ബേബി, റോബിൻസ്,ലിസി ജോർജ്,ഉഷ ഷാജു,ഷൈജ ശശിധരൻ എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നോടെ സമാപിച്ചു.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്