തിരുവനന്തപുരം:
ഹയർ സെക്കൻഡറി പ്രവേശനത്തിന് സംസ്ഥാനത്ത് എവിടെയും നിലവില്‍ സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. നിലവില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അധികമാണ്. മലപ്പുറത്ത് കഴിഞ്ഞ വർഷവും സീറ്റ് അധികമായിരുന്നു. കുറ്റമറ്റ രീതിയില്‍ പ്രവേശന നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് വണ്ണിന് സംവരണ സീറ്റില്‍ പ്രവേശനം കിട്ടിയവർ ജാതി തെളിയിക്കാൻ എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റ് സമർപ്പിച്ചാല്‍ മതിയാകും. ടിസിയും രേഖയായി സ്വീകരിക്കും. സേ പരീക്ഷക്ക് ശേഷം ഡിജിലോക്കറില്‍ രേഖകള്‍ അപ്‌ലോഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ പ്രവൃത്തിസമയം അരമണിക്കൂർ അധികമാക്കി പരിഷ്കരിച്ചതിലെ പ്രായോഗികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അധ്യാപക സംഘടനകളുമായി ചർച്ച ചെയ്യും. രാവിലെയും വൈകിട്ടും 15 മിനിറ്റ് വീതം കൂട്ടിയത് എല്‍പി, യുപി വിദ്യാർഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ആഴ്ച തന്നെ വ്യക്തത വരുത്തുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു അച്ചടക്കത്തിന്‍റെ പേരിലും മുടിമുറിക്കുന്നത് പോലുള്ള കാടത്ത നിലപാട് പറ്റില്ല. അത്തരക്കാർക്കെതിരേ കർശന നടപടിയെടുക്കും. വിഷയം അന്വേഷിച്ച് റിപ്പോർട്ട് നല്‍കാൻ കൊല്ലം റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്റ്ററെ ചുമതലപ്പെടുത്തി. ബസ്സുകളില്‍ കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ട് ഒരിക്കലും അംഗീകരിക്കില്ല. കണ്‍സെഷൻ ഇല്ലെന്ന് കരുതി കുട്ടിയെ ഇറക്കി വിടാൻ പാടില്ല. ബസ് കൃത്യമായി സ്റ്റോപ്പില്‍ നിർത്തണം. സ്‌കൂള്‍ ബസില്‍ രണ്ട് ദിവസം കുട്ടി വന്നില്ല എന്ന് കരുതി ഇറക്കി വിടാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്