ഒരു അധ്യായന വര്‍ഷത്തില്‍ ഇനി 220 പ്രവര്‍ത്തി ദിനം

ഒരു അധ്യായന വര്‍ഷത്തില്‍ 220 പ്രവര്‍ത്തിദിനം വേണമെന്ന ആവശ്യവുമായി സി.കെ ഷാജി നടത്തിയ നിയമ പോരാട്ടം വിജയം കണ്ടത് രണ്ടര വര്‍ഷത്തിന് ശേഷം. ഈ ആധ്യായന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ പുതിയ സമയക്രമത്തിലായിരിക്കും പ്രവൃത്തി ദിനങ്ങള്‍. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും അരമണിക്കൂര്‍ പഠനം അധികമമായും ഹൈസ്‌കൂളുകളില്‍ ആറ് ശനിയാഴ്ചകളില്‍ പ്രവൃത്തി ദിനവും ഉള്‍പ്പെടുന്നതായിരിക്കും ഈ അധ്യായന വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍. കലണ്ടര്‍ സര്‍ക്കാര്‍ സ്‌കൂള്‍ തുറക്കുന്ന തലേദിനത്തില്‍ പ്രസദ്ധീകരിച്ചു. ഇതുപ്രകാരം ഹൈസ്‌കൂളുകളില്‍ 220 പ്രവര്‍ത്തി ദിനങ്ങള്‍ ഉണ്ടാകും. സ്‌കൂള്‍ തുറക്കുന്നതിന് 10 ദിവസം മുന്‍പ് പൊതുവിദ്യാഭ്യാസ ഡറക്ടര്‍ അതാത് അധ്യായന വര്‍ഷത്തെ കലണ്ടര്‍ അവധികള്‍ അടക്കം സൂചിപ്പിച്ച്‌ പുറത്തിറക്കണമെന്നാണ് കെഇആര്‍ (കേരള വിദ്യാഭ്യാസമ നിയമം) പറയുന്നത്. എന്നാല്‍ 2025-2026 അധ്യായന വര്‍ഷത്തെ കലണ്ടര്‍ സ്‌കൂള്‍ തുറക്കുന്നതിന് തലേദിവസമാണ് വിദ്യാഭ്യാസ വകുപ്പ് അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിച്ചത്. ഇത് പ്രകാരം ഒന്നും മുതല്‍ 4 വരെ ക്ലാസുകള്‍ക്ക് 198 പ്രവര്‍ത്തി ദിനങ്ങളും യുപിയില്‍ രണ്ട് ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിനമാക്കി 200 അധ്യായന ദിനങ്ങളും 8 മുതല്‍ പത്ത് വരെ ക്ലാസുകള്‍ക്ക് 220 പ്രവര്‍ത്തി ദിനങ്ങളും വെള്ളിയാഴ്ച ഒഴികെയുള്ള ദിനങ്ങളില്‍ അരമണിക്കൂര്‍ അധിക പഠന സമയവും ഉണ്ടാകും ആറ് ശനിയാഴ്ചകളിലാണ് ഹൈസ്‌ക്കൂളില്‍ ക്ലാസുണ്ടായിരിക്കുക 1959-ലെ കേരളാ വിദ്യാഭ്യാസ നിയമപ്രകാരമാണ് സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങള്‍ അടക്കമുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന കുട്ടികള്‍ക്ക് (ആറ് മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക്) സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസമാണ് കേന്ദ്ര സര്‍ക്കാര്‍ 2009-ല്‍ പാസ്സാക്കിയ വിദ്യാഭ്യാസ അവകാശ നിയമവും നിഷ്‌ക്കര്‍ഷിക്കുന്നത്. ഈ രണ്ട് നിയമങ്ങളിലും സ്‌കൂള്‍ പ്രവര്‍ത്തിദിനങ്ങളെ സംബന്ധിച്ച വ്യക്തവും കൃത്യവുമായ നിബന്ധനങ്ങള്‍ പറയുന്നുണ്ട്. കെഇആര്‍ (കേരളാ വിദ്യാഭ്യാസ നിയമം) പ്രകാരം-ഏറ്റവും കുറഞ്ഞ പ്രവൃത്തി ദിവസങ്ങള്‍ എല്ലാ അധ്യയന വര്‍ഷത്തിലും (പരീക്ഷാ ദിവസങ്ങള്‍ ഒഴികെ) 220 ദിനങ്ങള്‍ ഉണ്ടായിരിക്കണം. പ്രത്യേക സാഹചര്യങ്ങളില്‍, പ്രവര്‍ത്തി ദിനങ്ങളുടെ എണ്ണത്തിലെ കുറവ് വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരമാവധി 20 ദിവസങ്ങള്‍ വരെയും ഡയറക്ടര്‍ക്ക് 20 ദിവസത്തിന് മുകളിലും ക്ഷമിക്കാവുന്നതാണെന്നും പറയുന്നു. ആര്‍.ടി.ഇ (വിദ്യാഭ്യാസ അവകാശ നിയമം) നിയമ പ്രകാരം ഒരു അധ്യയന വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ പ്രവൃത്തി ദിവസങ്ങള്‍/പഠന സമയം. ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ ഇരുന്നൂറ് അധ്യായന ദിനങ്ങള്‍. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ ഇരുന്നൂറ്റി ഇരുപത് പ്രവൃത്തി ദിനങ്ങള്‍. ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ ഒരു അധ്യയന വര്‍ഷത്തില്‍ പഠന സമയം എണ്ണൂറ് മണിക്കൂര്‍. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ ഒരു അധ്യയന വര്‍ഷത്തില്‍ പഠന സമയം ആയിരം മണിക്കൂര്‍. അധ്യാപകന്റെ ഏറ്റവും കുറഞ്ഞ ജോലി സമയം ആഴ്ചയില്‍ (തയ്യാറെടുപ്പ് സമയം ഉള്‍പ്പെടെ) നാല്‍പ്പത്തിയഞ്ച് മണിക്കൂര്‍. ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് മൂവാറ്റുപുഴ എബനേസര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജറും പിടിഎയും ഹൈകോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരെ അടക്കം കേട്ട് കലണ്ടര്‍ പ്രസദ്ധീകരിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന്‍മേല്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായി ഉള്‍പ്പെടുത്തി കഴിഞ്ഞ അധ്യായന വര്‍ഷം 220 അധ്യായന ദിനങ്ങളാക്കി കലണ്ടര്‍ വിദ്യാഭ്യാസ വകുപ്പ് പ്രസദ്ധീകരിച്ചു. എന്നാല്‍ ചില അധ്യാപക സംഘടനകള്‍ ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ ഹൈകോടതിയിലെ മറ്റൊരു സിംഗിള്‍ ബെഞ്ച് ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിനമാക്കിയത് റദ്ദാക്കി. ഇതിനെതിരെ എബനേസര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജറും പിടിഎയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഹര്‍ജിക്കാരുടെ ആശങ്കകള്‍ പരിഗണിച്ച്‌ കലണ്ടര്‍ പുറത്തിറക്കാന്‍ ഡിവിഷന്‍ ബെഞ്ച് വിദ്യാഭ്യാസ വകുപ്പിന് സമയം അനുവദിച്ചെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ വിദ്യാഭ്യാസ വകുപ്പ് കലണ്ടര്‍ പുറത്തിറക്കിയില്ല. ഇതിനെതിരെ സ്‌കൂള്‍ മാനേജര്‍ സി.കെ ഷാജി ഹൈക്കോടതിയില്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഒടുവില്‍ തീരുമാനമുണ്ടാകുന്നത്. ജൂണ്‍ 11-നകം അധിക പ്രവര്‍ത്തി ദിനം ഉള്‍പ്പെടുത്തി കലണ്ടര്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ വിദ്യാഭ്യാസ പ്രിസിപ്പല്‍ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് വരെ ഹൈകോടതി അന്ത്യശാസന നല്‍കി. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ തുറക്കുന്ന ജൂണ്‍ രണ്ടിന്റെ തലേന്ന് കലണ്ടര്‍ പ്രസദ്ധീകരിച്ചത്. ഹൈകോടതിയില്‍ രണ്ടര വര്‍ഷക്കാലം സി.കെ ഷാജി നടത്തിയ നിയമപോരാട്ടമാണ് ഫലം കണ്ടത്. 2023-2024 അധ്യായ വര്‍ഷത്തില്‍ 205 അധ്യായന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറില്‍ പ്രഖ്യാപിച്ചിരുന്നത്. ഫലത്തില്‍ അത് മിക്ക സ്‌കൂളുകളിലും 175-ല്‍ താഴെ മാത്രമാണ് ഉണ്ടായിരിന്നതെന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നുണ്ടെന്നും ഹര്‍ജിക്കാരനായ സി.കെ ഷാജി മുതിര്‍ന്ന അഭിഭാഷകന്‍ ജേജു ബാബു, അഡ്വ: കെ.മോഹനകണ്ണന്‍ എന്നിവര്‍ മുഖേന വാദിച്ചു. മൊത്തം പ്രവൃത്തിദിനങ്ങള്‍ കുറയുന്നത് പാഠ്യപദ്ധതി പ്രകാരം വിവിധ വിഷയങ്ങളുടെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത് കടുത്ത സമ്മര്‍ദ്ദത്തിനും ഇടയാക്കുന്നു. കൂടാതെ പതിവ് പ്രവൃത്തി സമയത്തിന് പുറമെ എന്‍സിസി, എന്‍എസ്‌എസ് പ്രോഗ്രാമുകളും നടത്തുന്നുണ്ട്. ആര്‍ടിഇ നിയമം അനുസരിച്ച്‌ മൊത്തം അധ്യായന സമയം കുറഞ്ഞത് 800 മണിക്കൂറും ഷെഡ്യൂള്‍ പ്രകാരം 220 ദിവസവുമാണ്. ഇതിനായാണ് താന്‍ നിയമ പോരാട്ടത്തിനിറങ്ങിയതെന്നും ഷാജി പറയുന്നു. സമൂഹ മാധ്യമത്തിലടക്കം ചില അധ്യാപക സംഘടനാ പ്രവര്‍ത്തകരുടെ കടുത്ത വിമര്‍ശനവും പരിഹാസവും ഒറ്റയ്ക്ക് നേരിട്ടാണ് ഷാജി ചരിത്രവിധിയിലൂടെ മികച്ച അക്കാദമിക്ക് കലണ്ടര്‍ പ്രസദ്ധീകരിക്കാന്‍ പ്രവർത്തിച്ചത്. സര്‍ക്കാര്‍ ഇത് സംബന്ധിച്ച്‌ നടത്തിയ ഹിയറിംഗിലും നിയമിച്ച വിദഗ്ദ സമിതിക്കുമന്നിലും സ്‌കൂള്‍ പ്രവര്‍ത്തി ദിനങ്ങള്‍ കൂട്ടേണ്ടതിന്റെ അക്കാദമികവും സാമൂഹികപരവുമായ കാരണങ്ങള്‍ നിരത്തി. 220 അധ്യായ ദിനങ്ങള്‍ ഉറപ്പുവരുത്തി സമൂഹത്തിലെ പാവപ്പെട്ട കുട്ടികളായ ഭാവിതലമുറക്ക് ഉന്നത വിജയം നേടാന്‍ സഹായകരമായ തീരുമാനമെടുത്ത വിദ്യാഭ്യാസ വകുപ്പിനെയും മന്ത്രിയെയും പ്രത്യേകം അഭിനന്ദിക്കുന്നതായും ഷാജി പറഞ്ഞു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.