പ്ലസ് വണ്‍ പ്രവേശനം ; ആദ്യ അലോട്‌മെന്റിലൂടെ 2,21,269 കുട്ടികള്‍

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റിലൂടെ 2,21,269 കുട്ടികള്‍ സ്കൂളില്‍ ചേർന്നു. ഇതില്‍ 1,21,743 ഫീസടച്ച്‌ സ്ഥിരംപ്രവേശനം നേടിയവരാണ്. ബാക്കി 99,526 പേർ അടുത്ത അലോട്മെന്റുകളില്‍ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച്‌ താത്കാലികമായാണ് ചേർന്നിരിക്കുന്നത്. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ആദ്യ അലോട്മെന്റില്‍ 2,49,540 കുട്ടികളാണ് ഉള്‍പ്പെട്ടിരുന്നത്. അലോട്മെന്റ് ലഭിച്ചിട്ടും 27,077 പേർ പ്രവേശനമെടുത്തില്ല. അപേക്ഷയിലെ അപാകം കാരണം 1,152 പേർക്ക് പ്രവേശനം നല്‍കിയിട്ടില്ല. സ്പോർട്സ് ക്വാട്ടയില്‍ ആകെ പ്രവേശനം നേടിയത് 4,670 പേരാണ്. ഇതില്‍ 2,649 പേരുടേത് സ്ഥിരം പ്രവേശനമാണ്. ബാക്കി 2,021 പേർ താത്കാലികമായും സ്കൂളില്‍ ചേർന്നു. ഈ വിഭാഗത്തില്‍ അലോട്മെന്റ് ലഭിച്ചവരില്‍ 1,431 കുട്ടികള്‍ പ്രവേശനം നേടിയിട്ടില്ല. പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുകളുടെ നിയന്ത്രണത്തിലെ മോഡല്‍ റെസിഡെൻഷ്യല്‍ സ്കൂളുകളില്‍ 1,022 പേരാണ് ആദ്യ അലോട്മെന്റിലൂടെ പ്രവേശനം നേടിയത്. താൽകാലിക പ്രവേശനം നേടിയവർക്ക് രണ്ടാം അലോട്മെന്റില്‍ ആദ്യ ഓപ്ഷൻതന്നെ ലഭിച്ചാല്‍ സ്ഥിരമായി ചേരണം. അല്ലെങ്കില്‍ വീണ്ടും താത്കാലിക പ്രവേശനത്തിന് അനുമതിയുണ്ട്. എന്നാല്‍, മൂന്നാം അലോട്മെന്റില്‍ ഏത് ഓപ്ഷൻ ലഭിച്ചാലും സ്ഥിരമായി പ്രവേശനം നേടണം. രണ്ടാം അലോട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ആദ്യ അലോട്മെന്റില്‍ ഉള്‍പ്പെടാതിരുന്നവരില്‍ 65,000 പേർക്കെങ്കിലും ഇതില്‍ അവസരം ലഭിച്ചേക്കും. ആദ്യ അലോട്മെന്റിനുശേഷം 69,034 സീറ്റുകള്‍ മിച്ചമുണ്ടായിരുന്നു. ഇതിനൊപ്പം ഒഴിവുവന്ന 28,229 സീറ്റുകളും ചേർത്തുള്ള 97,263 സീറ്റുകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടും മൂന്നും അലോട്മെന്റുകള്‍ നടത്തുന്നത്. ആദ്യ അലോട്മെന്റില്‍ മിച്ചമുള്ളതില്‍ 69,000 സീറ്റുകളും സംവരണ വിഭാഗങ്ങള്‍ക്ക് നീക്കിവെച്ചിട്ടുള്ളതാണ്.ആദ്യ അലോട്മെന്റില്‍ അർഹരായ അപേക്ഷകരില്ലെങ്കില്‍ ഈ സീറ്റുകള്‍ ആദ്യം മറ്റു സംവരണ വിഭാഗങ്ങള്‍ക്ക് കൈമാറും. ഏറ്റവും ഒടുവിലാണ് പൊതുവിഭാഗത്തില്‍ പരിഗണിക്കുന്നത്.മൂന്നാം അലോട്മെന്റ് 16-ന് നടത്തും. 18-ന് ഈ വർഷത്തെ പ്ലസ് വണ്‍ ക്ലാസ് തുടങ്ങും.

താത്പര്യപത്രം ക്ഷണിച്ചു.

നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ബേഗൂര്‍ റെയിഞ്ച് പരിധിയിലെ നഗരവനം പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാത, ഇരിപ്പിടം, പ്രവേശന കവാടം, സംരക്ഷണ വേലി,

നവോദയയില്‍ അധ്യാപക ഒഴിവ്

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ട്രെയിന്‍ഡ് ഗ്രാജ്യുവേറ്റ് ടീച്ചര്‍ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലേക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബി.എ ഹിസ്റ്ററി/ജ്യോഗ്രഫി അല്ലെങ്കില്‍ ബി.എ ഹിസ്റ്ററി ഇന്‍-ജ്യോഗ്രഫി/ഇക്കണോമിക്‌സ്/പൊളിറ്റിക്കല്‍ സയന്‍സ് അല്ലെങ്കില്‍ ബി.എ ജ്യോഗ്രഫി, ഹിസ്റ്ററി/ഇക്കണോമിക്‌സ്/പൊളിറ്റിക്കല്‍ സയന്‍സ്,

കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം

വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍, സ്‌കില്‍ പരിശീലനം നടത്തുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

പച്ചക്കറി തൈ വിതരണത്തിന് അപേക്ഷിക്കാം

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര പച്ചക്കറി വികസനം- പച്ചക്കറി തൈ വിതരണം പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം വാര്‍ഡ് മെമ്പര്‍മാരില്‍ നിന്നും പടിഞ്ഞാറത്തറ കൃഷി ഭവനില്‍ നിന്നും ലഭിക്കും. അപേക്ഷകര്‍

പുഷ്പ മേളയ്ക്ക് മികച്ച സ്വീകാര്യത; പൂപ്പൊലിക്ക് ഇതുവരെയെത്തിയത് 75,000 സന്ദര്‍ശകര്‍

വയനാടിന്റെ പുഷ്പോത്സവമായ പൂപ്പൊലിക്ക് മികച്ച സ്വീകാര്യത. ജനുവരി ഒന്നിന് ആരംഭിച്ച പൂപ്പൊലി ആറ് ദിവസം പിന്നിടുമ്പോള്‍ 75,000 ത്തിലധികം പേരാണ് ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി എത്തിച്ചേര്‍ന്നത്. പൂപ്പൊലിയ്‌ക്കെത്തിയ സന്ദര്‍ശകര്‍ മികച്ച അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്. മുതിര്‍ന്നവര്‍ക്ക്

മൂന്നാം മത്സരത്തിലും സിറ്റിക്ക് സമനിലകുരുക്ക്; യുണൈറ്റഡിനെ പിടിച്ചുകെട്ടി ബേൺലി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായി മൂന്നാം മത്സരത്തിലും സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി. ബ്രൈറ്റണെതിരെയുള്ള മത്സരം 1-1ന് അവസാനിക്കുകയായിരുന്നു. സണ്ടർലാൻഡ്, ചെൽസി എന്നീ ടീമുകൾക്കെതിരെ കഴിഞ്ഞ രണ്ട് മത്സരത്തിലും സിറ്റി സമനില വഴങ്ങിയിരുന്നു. 41ാം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.