പടിഞ്ഞാറത്തറ:
KSEBL -ന്റെ അധീനതയിലുള്ള കുറ്റ്യാടി ഓമെൻ്റേഷൻ പദ്ധതിയുടെ ഭാഗമായ ബാണാസുരസാഗർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്ന് ഇപ്പോൾ 765.50 മീറ്ററിൽ എത്തിയിരിക്കുകയാണ്. ഇത് ജലസംഭരണിയുടെ ഇന്നത്തെ അപ്പർ റൂൾ ലെവലായ 767.00 മീറ്ററിൻ്റെ ബ്ലൂ അലേർട്ട് (765.50മീറ്റർ) (Blue Alert) ജലനിരപ്പ് ആയതിനാൽ ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായി ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലേർട്ട് (Blue Alert) പ്രഖ്യാപിച്ചു.

വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു; മാതൃകയായി മാനന്തവാടി
ജില്ലയിൽ മനുഷ്യ- വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്. നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി പട്ടികവർഗ