ജില്ലയിൽ കഴിഞ്ഞ ദിവസവും കൂടുതൽ മഴ ലഭിച്ചത് വാളാംതോട്. ജൂൺ 16 ന് രാവിലെ 8 മുതൽ ജൂൺ 17 ന് രാവിലെ 8 വരെ ലഭിച്ച മഴയുടെ കണക്ക് പ്രകാരമാണ് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ വാളാംതോടിൽ കൂടുതൽ മഴ ലഭിച്ചതായി സ്‌ഥിരീകരിച്ചത്. 24 മണിക്കൂറിൽ 222 മില്ലിമീറ്റർ മഴയാണ് പ്രദേശത്ത് ലഭിച്ചത്. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറത്തറ എഡബ്ലിയുഎസിലാണ് ഏറ്റവും കുറവ് മഴ. 1 മില്ലിമീറ്റർ മഴ മാത്രമാണ് ഇവിടെ ലഭിച്ചത്.

വാഹന ലേലം
മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.