ഒഴിവാക്കൽ മാനദണ്ഡങ്ങളിൽപ്പെടാത്ത പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ജൂൺ 30 നകം അക്ഷയ കേന്ദ്രങ്ങൾ, സി എസ് സി സേവനങ്ങൾ വഴി നൽകാം. കൂടുതൽ വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസുകളിൽ ലഭ്യമാണ്.ഫോൺ: 04936-255222 (വൈത്തിരി), 04936-220213 (സുൽത്താൻ ബത്തേരി), 04935-240252 (മാനന്തവാടി).

വാഹന ലേലം
മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.