ലഹരി വിരുദ്ധ ബോധവത്ക്കരണ വാരാഘോഷത്തിന് ലൂയിസ് മൗണ്ട് ആശുപത്രിയിൽ തുടക്കമായി

ചെന്നലോട്: ലഹരി ഉപയോഗത്തിനെതിരെ ബോധവത്ക്കരണം നടത്തുന്നതിനായി, ലൂയിസ് മൗണ്ട് ആശുപത്രിയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ വാരാഘോഷ പരിപാടിക്ക് ഉജ്ജ്വല തുടക്കം.
പരിപാടിയുടെ ഉദ്ഘാടനം വിൻസെൻഷ്യൻ സന്ന്യാസിനി സമൂഹത്തിൻ്റെ മദർ ജനറൽ സിസ്റ്റർ ഫിലോ നിർവഹിച്ചു. ചെന്നലോട് സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. ജോബി മുക്കാട്ടുകാവുങ്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ് മാത്യു, ഡോ. ധന്യ പി എം (സൈക്ക്യാട്രിസ്റ്റ്), ഡോ. ലിൻജോ സി ജെ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്), ഡോ. സച്ചിൻ സാന്റി (സൈക്ക്യാട്രിസ്റ്റ്), ജിനേഷ് ജോസഫ് (സോഷ്യൽ വർക്കർ) എന്നിവർ സംസാരിച്ചു.

ലഹരി ഉപയോഗത്തെക്കുറിച്ചുള്ള അവബോധം കൂടുതൽ ആഴത്തിൽ ജനമനസ്സിൽ എത്തിക്കാനായി, ആശുപത്രിയിൽ ഓഡിയോ-വിഷ്വൽ റോബോട്ടിക് ദൃശ്യാവിഷ്കാരത്തിന് തുടക്കമായി. കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള പ്രേക്ഷകർക്ക് ലഹരി ഉപയോഗം മനുഷ്യജീവിതത്തിൽ വരുത്തുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങൾ ആഴത്തിൽ അനുഭവിക്കാൻ കഴിയുന്ന വിധത്തിലാണ് അവതരണം.

ഉദ്ഘാടന ദിനത്തിൽ, “Say No to Drugs” എന്ന സന്ദേശം പങ്കുവെച്ചുകൊണ്ട് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, ലഹരിക്കെതിരെയുള്ള ശക്തമായ പ്രതിരോധശബ്ദമായി മാറി. തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്ക്കരണ ക്ലാസുകളും കൗൺസിലിംഗ് സെഷനുകളും നടന്നു.

പൊതുജനങ്ങൾക്കായുള്ള പോസ്റ്റർ പ്രദർശനങ്ങൾ, റാലികൾ, ഓപ്പൺ ഫോറം ചർച്ചകൾ തുടങ്ങി ലഹരി വിരുദ്ധ സന്ദേശം കൂടുതൽ വ്യാപിപ്പിക്കുന്ന നിരവധി പരിപാടികൾ അടുത്ത ദിവസങ്ങളിലായി നടക്കും.

പ്രതിരോധം, ചികിത്സ, പുനരധിവാസം എന്നീ മൂല്യങ്ങളെ ആസ്പദമാക്കി ലഹരിക്കെതിരെയുള്ള യുദ്ധം മുന്നോട്ട് കൊണ്ടുപോകാനാണ് ലൂയിസ് മൗണ്ട് ആശുപത്രിയുടെ ഈ സംരംഭം. ജനങ്ങളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സഹകരണം വഴി ആരോഗ്യപരമായ സമൂഹം രൂപപ്പെടുത്താനുള്ള ഈ കാമ്പെയ്‌ൻ, ലഹരി വിരുദ്ധ ദിനമായ ജൂൺ 26 വരെ വിവിധ പരിപാടികളോടെ തുടരും.

ജില്ലയിലെ ആദ്യ അങ്കണവാടി കം ക്രഷ് വരദൂരില്‍ പ്രവര്‍ത്തന സജ്ജം

ജില്ലയിലെ ആദ്യത്തെ അങ്കണവാടി കം ക്രഷ് വരദൂര്‍ അങ്കണ്‍വാടിയില്‍ പ്രവര്‍ത്തന സജ്ജമായി. പനമരം ബ്ലോക്ക് പഞ്ചായത്തിലെ കണിയാമ്പറ്റ വരദൂരില്‍ സ്ഥാപിച്ച അങ്കണവാടി-കം-ക്രഷില്‍ ആറു മാസം മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികളെ ക്രഷിലേക്കും

വാവാടിയിൽ പുതിയതായി ആരംഭിക്കുന്ന ക്വാറിക്കെതിരെ പ്രദേശവാസികൾ

വാവാടി :വെങ്ങപ്പള്ളി പഞ്ചായത്തിലെ ആറാം വാർഡ് വാവാടി നീലാംകുന്നിൽ പുതിയതായി ആരംഭിക്കുവാൻ പോകുന്ന ക്വാറിക്കെതിരെ ക്വാറി ആക്ഷൻ കമ്മിറ്റി പ്രക്ഷോഭ സമരം നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഏതു പ്രവർത്തികളെയും ചെറുക്കുമെന്നും. സമരസമിതിക്ക്

പ്രൊമോട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫിസുകളിലേക്ക് പ്രമോട്ടോര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. 18-40 നുമിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗക്കാരായ പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് തദ്ദേശ സ്വയംഭരണ

കർഷകദിനത്തിൽ അവാർഡിന്റെ മധുരം നുണഞ്ഞ് അസംപ്ഷൻ എയുപി സ്കൂൾ

സുൽത്താൻ ബത്തേരി കൃഷി വകുപ്പ് ഒരുക്കിയ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് സ്വന്തമാക്കി, അസംപ്ഷൻ എയുപി സ്കൂൾ വിദ്യാർത്ഥി ജോയൽ ലിജോ. കർഷകദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി വ്യാപാരഭവനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മുൻസിപ്പൽ

പഠനമുറി നിര്‍മാണത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് സര്‍ക്കാര്‍/എയ്ഡഡ്/ടെക്നിക്കല്‍/സ്പെഷല്‍/കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പഠനമുറി നിര്‍മ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ താമസിക്കുന്ന വീടിന്റെ വിസ്തീര്‍ണം 800 സ്‌ക്വയര്‍ ഫീറ്റും

ബാണസുര ഡാമിൻ്റെ ഷട്ടറുകൾ 20 സെ.മീ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗർ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ സ്‌പിൽവെ ഷട്ടറുകൾ 20 സെന്റീമീറ്ററായി ഉയർത്തി. 26.10 ക്യുമെക്സ‌് വെള്ളമാണ് ഘട്ടം ഘട്ടമായി ഒഴുക്കി വിടുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.