ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും. നമ്മുടെ കുടലിന്റെ ആരോഗ്യം നല്ല ഒരു അവസ്ഥയിലല്ലെന്ന സൂചനകൾ നമ്മുടെ ശരീരം തന്നെ നമ്മുക്ക് തരാറുണ്ട്. അതിൽ ചിലത് നോക്കാം.

ഭക്ഷണത്തിന് ശേഷമുള്ള മധുരാസക്തി, ഭക്ഷണം കഴിച്ചതിന് ശേഷം മധുരം കഴിക്കുന്നത് ഒരുപാട് പേരുടെ ശീലമാണ്. എന്നാൽ ഇത് ഒരു ശീലം മാത്രമല്ല, കുടലിലെ ബാക്ടീരിയയുടെ ബാലൻസ് കളയുന്നതാകാം ഇത്. മോശം ബാക്ടീരിയകൾ മധുരത്തിന്റെ ആവശ്യം തലച്ചോറിലേക്ക് അയക്കുകയും ചെയ്യുന്നു.

രാവിലെ തന്നെ വയറിൽ വീർപ്പ് മുട്ടലുണ്ടാകുന്നത് അല്ലെങ്കിൽ വയറു വീർക്കുന്നത് രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് മൂലമാണ് എന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ, വീർത്ത വയറുമായി ഉണരുമ്പോൾ ദഹനം മന്ദഗതിയിലാകുകയോ കുടൽ പാളി മന്ദഗതിയിലാകുന്നതോ ഇതിന് കാരണമാവാം.

ശരീരത്തിൽ പിമ്പിൾ വരുന്നത് പലപ്പോഴും സ്‌കിന്നിന്റെ പ്രശ്‌നം മൂലമാണെന്ന് തോന്നാമെങ്കിലും കുടലിൽ വീക്കം വരുമ്പോളും ഇത്തരം കുരുകൾ ശരീരത്തിൽ പ്രത്യക്ഷപ്പെടുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം നെഞ്ചത്തും തൊണ്ടയിലുും ഒരു ഭാരം അനുഭവപ്പെടുന്നത് കുടലിന്റെ മോശം പ്രവർത്തനം മൂലമാകാം. ഈ ഫങ്ഷൻ മോശമാകുമ്പോൾ പ്രഷർ ഈസോഫാഗസിന് മുകളിലേക്ക് തള്ളുവാൻ കുടൽ ശ്രമിക്കുന്നു.

നിങ്ങളുടെ ആധാര്‍ ലോക്ക് ചെയ്തിട്ടുണ്ടോ..?

ആധാർ നമ്പർ എന്നത് വളരെ പ്രധാനമാണ്. ബാങ്ക് അക്കൗണ്ടുകളിലേക്കടക്കം നമ്മുടെ സ്വകാര്യതയിലേക്ക് കയറാനുള്ള താക്കോല്‍ കൂടിയാണ് ആധാർ. ആധാർ സുരക്ഷിതമാക്കിയില്ലെങ്കില്‍ ജീവിതത്തിലെ മുഴുവൻ സാമ്പാദ്യവും നഷ്ടമാകാൻ കാരണമാകും. അതില്‍ നിന്നെല്ലാം സംരക്ഷിക്കാനുള്ള ഏക വഴി

വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ല; ഹൈക്കോടതി

കൊച്ചി: വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ പാലക്കാട് ആലത്തൂര്‍ സ്വദേശിയായ എസ് സായൂജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഇക്കാര്യം

വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ അച്യുതാനന്ദന്‍റെ ചികിത്സ. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാനാണ് ശ്രമം.

അച്ഛൻ കഴുത്തുഞെരിച്ചു,അമ്മ കൈകൾ പിന്നിൽ നിന്ന് പിടിച്ചു; ഓമനപ്പുഴയിൽ ജാസ്മിനെ കൊലപ്പെടുത്തിയത് ഇരുവരും ചേർന്ന്

ആലപ്പുഴ: ഓമനപ്പുഴ കൊലപാതകത്തില്‍ കൂടുതല്‍ വഴിത്തിരിവ്. മകള്‍ ജാസ്മിനെ കൊലപ്പെടുത്തിയത് അമ്മയും അച്ഛനും ചേര്‍ന്നെന്ന് പൊലീസ്. പിതാവ് ജോസ്‌മോന്‍ കഴുത്തുഞെരിച്ചപ്പോള്‍ മാതാവ് ജെസി ജാസ്മിന്റെ കൈകള്‍ പിന്നില്‍ നിന്ന് പിടിക്കുകയായിരുന്നു. അമ്മയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ്

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.

തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്

സംസ്ഥാനത്ത് വീണ്ടും നിപ?; രോഗലക്ഷണങ്ങളുമായി 38കാരി ചികിത്സയിൽ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സൂചന. രോഗലക്ഷണങ്ങളുമായി പാലക്കാട് സ്വദേശിനിയായ 38കാരി ചികിത്സയിലാണ്. പ്രാഥമിക പരിശോധനയിൽ ഇവർക്ക് നിപ സ്ഥിരീകരിച്ചു. യുവതിയുടെ സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. നിലവിൽ പെരിന്തല്‍മണ്ണയിലെ സ്വകാര്യ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.