ബത്തേരി: സിപിഐ വയനാട് ജില്ലാ സെക്രട്ടറിയായി ഇ.ജെ ബാബു തുടരും. ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിന്റ ഭാഗമായി ബത്തേരി ചീരാലിൽ നടന്ന സമ്മേളനത്തിലാണ് ഇ.ജെ ബാബുവിനെ വിണ്ടും തിരഞ്ഞെടുത്തത്. മുപ്പത്തിമൂന്ന് അംഗ ജില്ലാ കമ്മറ്റിയെ യും എഴ് അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരത്തെടുത്തു. രണ്ടാം തവണയാണ് ഇ.ജെ ബാബു സെക്രട്ടറിയാകുന്നത്.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്