കായിക-വിദ്യാഭ്യാസ മേഖലകളിൽ ജില്ലയിലെ വിദ്യാർത്ഥികൾ മുന്നേറുന്നു: മന്ത്രി ഒ ആർ കേളു.

ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ മുഴുവൻ വിദ്യാർത്ഥികളും കായിക-വിദ്യാഭ്യാസ മേഖലകളിൽ മുന്നേറുകയാണെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു.

കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവവും എൻഡോവ്മെന്റ് വിതരണവും കേരള ഗ്രാമീൺ ബാങ്ക് പഠന ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർത്ഥികൾക്ക് ശാരീരികക്ഷമത കൈവരിക്കാൻ കായിക മേഖലയിൽ പൂർണ പിന്തുണയും മാനസികമായ സന്തോഷവും അധ്യാപകർ നൽകണമെന്നും മന്ത്രി പറഞ്ഞു.
അഞ്ചാം ക്ലാസ് മുതൽ പത്ത് വരെയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട, പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് കേരള ഗ്രാമീൺ ബാങ്ക് കാട്ടിക്കുളം ശാഖ പഠന ധനസഹായം വിതരണം ചെയ്തു. യുപി വിഭാഗം വിദ്യാർത്ഥികൾക്ക് 3000 രൂപയും ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് 5000 രൂപയുമാണ് നൽകിയത്.

എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മന്ത്രി ആദരിച്ചു. സ്പെഷൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായ ആൽബം റീലീസ് മന്ത്രി നിർവഹിച്ചു.

ജില്ല പഞ്ചായത്ത് തിരുനെല്ലി
ഡിവിഷൻ മെമ്പർ എ എൻ സുശീല അധ്യക്ഷയായി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസന-ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എം കെ രാധാകൃഷ്ണൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ റുഖിയ സൈനുദ്ദീൻ,
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിമല ജയരാജൻ, പ്രിൻസിപ്പാൾ പി സി മഞ്ജു, പ്രധാനാധ്യാപിക പി സബ്രിയ ബീഗം, പിടിഎ പ്രസിഡന്റ് കെ സിജിത്ത്, ബിപിസി
കെ കെ സുരേഷ്,
ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ ടി കെ മനോജ്, ടിഇഒ ടി നജിമുദ്ദീൻ, എസ്എംസി ചെയർമാൻ ടി സന്തോഷ് കുമാർ,
ജനപ്രതിനിധികൾ, ബാങ്ക് പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

സ്ഥലം പാലക്കാട്, വില 000, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്; രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

വിവാദങ്ങൾക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്. കര്‍മ്മ’ എന്നാണ് പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്

ആര് നയിക്കും?; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ രണ്ട് ദിവസത്തിനകം തീരുമാനിച്ചേക്കും; പരിഗണനയില്‍ അഞ്ച് പേർ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ രണ്ട് ദിവസത്തിനകം തീരുമാനിച്ചേക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരനെ കണ്ടെത്താന്‍ ദീപ ദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ച തുടരും. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, സംസ്ഥാന ഉപാധ്യക്ഷന്‍

സീറ്റൊഴിവ്

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിലെ ഡിഗ്രി കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. ഇഡബ്ല്യുഎസ് വിഭാഗത്തിന് ബിഎ ഹിസ്റ്ററി, ബിഎസ്‍സി കംപ്യൂട്ടര്‍ സയൻസ്, ബിഎസ്‍‌സി കെമിസ്ട്രി, ബിഎ മാസ് കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങൾക്കും എസ്ടി വിഭാഗത്തിന് ബിഎസ്‍സി കംപ്യൂട്ടര്‍

ടെണ്ടര്‍ ക്ഷണിച്ചു

സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച

ഗസ്റ്റ് അധ്യാപക ഒഴിവ്

വയനാട് ഓർഫനേജ് സ്കൂൾസ് കോർപ്പറേറ്റ് മാനേജരുടെ കീഴിൽ പ്രവർത്തിക്കുന്ന പിങ്ങോട് ഡബ്ല്യൂഒഎച്ച്എസ്എസ്, മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസ്എസ് എന്നീ ഹയർ സെക്കണ്ടറി സ്കൂളുകളിൽ എച്ച്എസ്എസ്ടി – പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ), ഇക്കണോമിക്സ് (സീനിയർ), ഫിസിക്സ്,

ക്ഷേമനിധി അംഗങ്ങൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം

തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി വികസിപ്പിച്ച അഡ്വാൻസ്‌ഡ് ഇൻഫർമേഷൻ ഇന്റര്‍ഫേസ് സിസ്റ്റം (AIIS) സോഫ്റ്റ് വെയറിലൂടെയുള്ള വിവരശേഖരണം പൂർത്തിയാക്കി ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.