പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ
അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ 131.925 ഗ്രാം മെത്താഫിറ്റമിനും, 460 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുക്കം വലിയപറമ്പ് സ്വദേശി തടത്തിൽ വീട്ടിൽ ഹഫ്‌സൽ എ.കെ (30) എന്നയാളെ അറസ്റ്റ് ചെയ്‌തു. പരിശോധനാ സംഘത്തിൽ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മണികണ്ഠൻ വി.കെ, അസി, എക്സൈസ് ഇൻസ്പെ ക്ടർ (ഗ്രേഡ്) മാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ് സി.വി, പ്രിവൻറ്റീവ് ഓഫീസർമാരായ കൃഷ്‌ണൻകുട്ടി.പി, അനീഷ് എ.എസ്, വിനോദ്.പി.ആർ സിവിൽ എക്സൈസ് ഓഫീസർ മാരായ രാജീവൻ കെ.വി, അജയ് കെ.എ, സുധീഷ് കെ. കെ വനിതാ സിവിൽ എക്സൈസ് ഓഫീസർ അഖില എം.പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ്.കെ എന്നിവരും ഉണ്ടായിരുന്നു. ഇയാൾ കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണിയാണെന്നും തിരുവമ്പാടി പോലീസിൽ ഇയാളുടെ പേരിൽ രാസ ലഹരിയായ മെത്താ ഫിറ്റമിൻ കടത്തിയ കുറ്റത്തിന് കേസ് ഉണ്ടെന്നും എക്സൈസ് അധികൃതർ അറിയിച്ചു.

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.
രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി