രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി.
പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്.
രാവിലെ പത്തുമണി വരെയുള്ള വിവരമനുസരിച്ച് കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്.
കാര്യമായ അനിഷ്ട സംഭവങ്ങൾ ഇതുവരെ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സുകളും ബോട്ടുകളും സമര അനുകൂലികൾ തടയുന്നതായ് റിപ്പോർട്ട് ഉണ്ട്.
എന്നാൽ കോഴിക്കോട് നഗരത്തിൽ വാഹനങ്ങൾ തടയുന്നില്ല. സമരാനുകൂലികൾ നിർബന്ധിച്ച് കടകൾ അടപ്പിക്കുന്നുണ്ട്.