കേരളത്തിലെ വന്യജീവി സങ്കേതമായി ബന്ധപ്പെടുത്തി ഇക്കോ സെൻസിറ്റീവ് സോൺ നടപ്പിലാക്കാനുള്ള നടപടി വയനാട്ടിലെ ജനങ്ങളെ ദുരന്തത്തിലേക്ക് ആക്കുകയാണ്. പ്രത്യേകിച്ചു കർഷകരോട് കർഷകരുടെ അവസ്ഥ മനസിലാകാതെ ഇക്കോ സോൺ ആകുവാനുള്ള നടപടികളോട് നാം പൊരുതിയെ മതിയാകു. ജീവിക്കാൻ നെട്ടോട്ടം ഓടുന്ന കർഷകരുടെ വിയർപ്പിന്റെ വില മനസിലാകാതെ അവരുടെ ആവശ്യങ്ങൾ മനസിലാകാതെ വയനാട്ടിലെ ജനങ്ങളോട് ചെയുന്ന വെല്ലുവിളിയാണ് ഇക്കോ സോൺ വിജ്ഞാപനം. വയനാട്ടിലെ ജനങ്ങളെ ദുരിത്തിലാക്കുന്ന ഈ നയത്തിനെതിരെ ശക്തമായ പ്രതിഷേധം കെസിവൈഎം ആലാറ്റിൽ ശാഖ അറിയിച്ചു. യൂണിറ്റ് പ്രസിഡന്റ് നിഖിൽ ജോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. സണ്ണി കൊല്ലൻതോട്ടം, അനിമേറ്റർ സി.റോയ്‌സ്, വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യ താമരക്കാട്ടിൽ ഭാരവാഹികളായ അഷ്‌ജാൻ സണ്ണി കൊച്ചുപാറയ്ക്കൽ , ഷിന്റു കുടത്തിൽ, ജോമിനി കൊല്ലിയിൽ, അമൽ ജെയിംസ് മാടശ്ശേരിപുത്തൻപുര, ലിന്റോ പടിഞ്ഞാറേൽ, ആൽബിൻ തെനാലിൽ എന്നിവർ പങ്കെടുത്തു

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്