വെണ്ണിയോട് : വലിയകുന്ന് SC കോളനിയിലെ കിണർ താഴ്ന്നുപോയി.2003-2004 കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വകയിരുത്തി പമ്പ് ഹൗസ് ടാങ്ക് കിണർ പണിത് 2005 ൽ ഒന്നരലക്ഷം രൂപ വകയിരുത്തി ത്രീ പീസ് ലൈന് വലിക്കുകയും 42 വീടുകൾക്ക് പൈപ്പ് ലൈൻ കണക്ഷൻ വലിക്കുകയും ചെയ്തു. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി സി കെ ശശീന്ദ്രൻ എംഎൽഎ ഒരുകോടി രൂപ ഫണ്ട് അനുവദിക്കുകയും അംഗൻവാടി ആധുനിക സൗകര്യത്തോടെ വായനശാല അടക്കം പുതുക്കിപ്പണിയുകയും വീടുകളിലേക്ക് നടപ്പാത നിർമ്മിക്കുകയും കിണർ പമ്പ് ഹൗസ് മോട്ടർ ട്ടാങ്ക് ടാപ്പുകളുടെ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിരുന്നു.പ്രസ്തുത കിണറാണ് താണു പോയത്. ഇപ്പോൾ കോളനിവാസികൾ കുടിവെള്ളത്തിനായി വ്യക്തികളുടെ കിണർ ആശ്രയിക്കുന്നു എങ്കിലും കുന്നിന് മുകളിൽ ഉള്ളവർ ഒരു സൗകര്യവും ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുകയാണ്.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







