കെസിവൈഎം ആലാറ്റിൽ ശാഖ പ്രതിഷേധിച്ചു

കേരളത്തിലെ വന്യജീവി സങ്കേതമായി ബന്ധപ്പെടുത്തി ഇക്കോ സെൻസിറ്റീവ് സോൺ നടപ്പിലാക്കാനുള്ള നടപടി വയനാട്ടിലെ ജനങ്ങളെ ദുരന്തത്തിലേക്ക് ആക്കുകയാണ്. പ്രത്യേകിച്ചു കർഷകരോട് കർഷകരുടെ അവസ്ഥ മനസിലാകാതെ ഇക്കോ സോൺ ആകുവാനുള്ള നടപടികളോട് നാം പൊരുതിയെ മതിയാകു. ജീവിക്കാൻ നെട്ടോട്ടം ഓടുന്ന കർഷകരുടെ വിയർപ്പിന്റെ വില മനസിലാകാതെ അവരുടെ ആവശ്യങ്ങൾ മനസിലാകാതെ വയനാട്ടിലെ ജനങ്ങളോട് ചെയുന്ന വെല്ലുവിളിയാണ് ഇക്കോ സോൺ വിജ്ഞാപനം. വയനാട്ടിലെ ജനങ്ങളെ ദുരിത്തിലാക്കുന്ന ഈ നയത്തിനെതിരെ ശക്തമായ പ്രതിഷേധം കെസിവൈഎം ആലാറ്റിൽ ശാഖ അറിയിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ നിഖിൽ ജോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. സണ്ണി കൊല്ലൻതോട്ടം, അനിമേറ്റർ സി.റോയ്‌സ്, വൈസ് പ്രസിഡന്റ്‌ കൊച്ചുത്രേസ്യ താമരക്കാട്ടിൽ ഭാരവാഹികളായ അഷ്‌ജാൻ സണ്ണി കൊച്ചുപാറയ്ക്കൽ , ഷിന്റു കുടത്തിൽ, ജോമിനി കൊല്ലിയിൽ, അമൽ ജെയിംസ് മാടശ്ശേരിപുത്തൻപുര, ലിന്റോ പടിഞ്ഞാറേൽ, ആൽബിൻ തെനാലിൽ എന്നിവർ പങ്കെടുത്തു

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.