ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത് ലാബ് ടെക്‌നീഷ്യൻ, സ്റ്റാഫ് നഴ്‌സ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, സിഎസ്ആർ ടെക്‌നീഷ്യൻ, എക്‌സ്റെ ടെക്‌നീഷ്യൻ /സിടി ടെക്‌നീഷ്യൻ തസ്തികളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗ്യതയുള്ള 21 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ തസ്തികകളിലേക്കുള്ള അഭിമുഖം ജൂലൈ 15 ന് രാവിലെ ഒൻപതിനും എക്‌സറെ ടെക്‌നീഷ്യൻ /സിടി ടെക്‌നീഷ്യൻ, സിഎസ്ആർ ടെക്‌നീഷ്യൻ, കാത്ത്‌ലാബ് ടെക്‌നീഷ്യൻ, തസ്തികളിലേക്ക് അന്നേ ദിവസം ഉച്ച 12 നും അഭിമുഖം നടക്കും. ഡാറ്റ എൻട്രി ഓപ്പറേറ്റർ, സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കുള്ളത് ജൂലൈ 16 ന് ഉച്ച 12 നും നടത്തും.
ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത, രജിസ്‌ടേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, ആധാർ കാർഡ് എന്നിവയുടെ അസൽ, പകർപ്പ് സഹിതം ആശുപത്രിയിലെ പുതിയ സ്‌കിൽ ലാബിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 04935 240264.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.