തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകളില്‍ ഇനി മുതല്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെയും കൊവിഡ് പരിശോധന നടത്താം. ഇത് സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശം കേരള സര്‍ക്കാര്‍ പുറത്തിറക്കി. പി.സി.ആര്, ആര്.ടി.പി.സി.ആര് ട്രൂനാറ്റ് ആന്റിജന്‍ പരിശോധനകള്‍ നടത്താം. ഇതിനായി തിരിച്ചറിയല്‍ കാര്‍ഡ്, സമ്മതപത്രം എന്നിവ പരിശോധനയ്ക്ക് വിധേയമാകുന്നയാള്‍ നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വാക്ക് ഇന്‍ കൊവിഡ്-19 ടെസ്റ്റ്’ നടത്താനുള്ള അനുമതിയ്ക്കായി പലരും മുന്നോട്ടു വന്നിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സ്വകാര്യ ലാബുകളില്‍ വാക്ക് ഇന്‍ കൊവിഡ്-19 പരിശോധനയ്ക്കുള്ള അനുമതി നല്‍കിയിരിക്കുന്നത്.