മാനന്തവാടി: മാനന്തവാടി നഗരത്തിൽ സ്ഥാപിച്ച തെരുവ് വിളക്കുകൾക്ക്
മൂന്നു മാസമായിട്ടും കെഎസ്ഇബി കണക്ഷൻ നൽകിയില്ലെന്നാരോപിച്ച് നഗരസഭാ ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ കൗൺസിലർമാർ അസി. എഞ്ചിനിയറെ ഉപരോധിച്ചു. നഗരത്തിൽ സ്ഥാപിച്ച തെരുവ് വിളക്കുകൾക്ക് മൂന്നു മാസമായിട്ടും കെഎസ്ഇബി കണക്ഷൻ നൽകാത്തതിൽ പ്രതി ഷേധിച്ചാണ് ചെയർപേഴ്‌സൺ സി.കെ രത്നവല്ലി, വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ യുഡിഎഫ് കൗൺസിലർമാർ കെഎസ്ഇബി അസിസ്റ്റൻ്റ് എൻജിനിയറെ ഉപരോധിച്ചത്. ഇന്ന് അഞ്ചു മണിക്കുള്ളിൽ കണക്ഷൻ നൽകാമെന്ന കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയറുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.

എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ഇന്ന് മുതൽ ജൂലൈ 20 വരെ കമ്പളക്കാടിൽ
കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ജൂലൈ 18,19, 20 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി കമ്പളക്കാടിൽ വെച്ച് നടക്കും. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി