പൂർവിക സ്മരണയിൽ ഇന്ന് കർക്കിടക വാവുബലി; പിതൃതർപ്പണത്തിന് വിവിധയിടങ്ങളിൽ വിപുലമായ സജ്ജീകരണങ്ങൾ

തിരുവനന്തപുരം: പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലി. പിതൃതർപ്പണത്തിനായി സംസ്ഥാനത്ത് വിവിധ ബലി തർപ്പണ കേന്ദ്രങ്ങളിൽ വിപുലമായ സജീകരണങ്ങൾ തയ്യാറായി. മഴ തുടരുന്നതിനാൽ ബലി കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന ബലിതർപ്പണ സ്ഥലങ്ങളായ ആലുവ മണപ്പുറം, തിരുവല്ലം പരുശുരാമ ക്ഷേത്രം, വർക്കല പാപനാശം എന്നിവടങ്ങളിലാണ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രങ്ങള്‍, സ്നാനഘട്ടങ്ങള്‍ എന്നിവയോടനുബന്ധിച്ചും ബലിതർപ്പണം നടക്കും. വിവിധ ദേവസ്വങ്ങളുടെ കീഴിലും ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു പദ്ധതി, റെയിൽവെ സ്റ്റേഷനിലേയ്ക്കുള്ള വഴിതെറ്റി: റിമാൻഡ് റിപ്പോർട്ട്

കണ്ണൂർ: ജയിൽ ചാട്ടത്തിന് ശേഷം തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു ​​ഗോവിന്ദച്ചാമിയുടെ പ​ദ്ധതിയെന്ന് റിമാൻഡ് റിപ്പോർട്ട്. ജയിലിൽ നിന്ന് പുറത്തെത്തി റെയിൽവെ സ്റ്റേഷനിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ വഴി തെറ്റിയതിനാൽ റെയിൽവെ സ്റ്റേഷനിലേയ്ക്ക് എത്താനായില്ലെന്നും റിമാൻഡ് റിപ്പോർട്ട്

യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ വാക്ക് ഇന്‍ ഇന്റര്‍വ്യൂ.

സംസ്ഥാന യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേയ്ക്ക് ജില്ലാ കോർഡിനേറ്റർ നിയമനം നടത്തുന്നു. പ്ലസ്ടു യോഗ്യതയുള്ള 18 നും – 40 നുമിടയില്‍ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷാഫോം www.ksyc.kerala.gov.in ൽ

സീറ്റൊഴിവ്

വെള്ളമുണ്ട ഗവ. ഐടിഐയിൽ വനിതകൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകളൾ ഒഴിവുണ്ട്. മുൻപ് ഓൺലൈനായി അപേക്ഷ നൽകി വെരിഫിക്കേഷൻ പൂർത്തീകരിക്കാത്തവരും, നിലവിൽ അപേക്ഷ നൽകാത്തവരും ജൂലൈ 31 നകം വെള്ളമുണ്ട ഐടിഐയിൽ അപേക്ഷ നൽകണം.

ലേലം ക്ഷണിച്ചു.

മാനന്തവാടി ജില്ലാ ആശുപത്രിയിലെ മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ലേല വില്പന നടത്തിയ വാഹനം അഞ്ച് വർഷത്തേക്ക് മാനന്തവാടി ജില്ലാ ആശുപത്രിക്ക് വാടകയ്ക്ക് നൽകാൻ താൽപ്പര്യമുള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാം. ക്വട്ടേഷൻ ഓഗസ്റ്റ് ഒന്നിനകം സൂപ്രണ്ടിന്റെ

റിസോർട്ട് – ഹോം സ്റ്റേകളിലെ പ്രവേശനം നിരോധിച്ചു.

ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും വ്യാപകമായി മഴയായതിനാലും മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, മേപ്പാടി, വൈത്തിരി, മൂപ്പൈനാട്, ഗ്രാമ പഞ്ചായത്തുകളിലെ റിസോർട്ടുകൾ, ഹോം സ്റ്റേകളുടെ

കാലിക്കറ്റ് സർവകലാശാലയൂണിയൻ തെരഞ്ഞെടുപ്പ്; വയനാട് ജില്ലാ എക്‌സിക്യുട്ടീവ് സീറ്റിൽ എസ്എഫ്ഐക്ക് വിജയം

കലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വയനാട് ജില്ലാ എക്സിക്യുട്ടീവ് സീറ്റിൽ എസ്എഫ്ഐക്ക് വിജയം. സർവകലാശാല യൂണിയന്റെ ജില്ലാ എക്സിക്യുട്ടീവായി പൂമല എംഎസ്‌ഡബ്ല്യു സെൻ്ററിലെ സർവകലാശാല യൂണിയൻ കൗൺസിലർ പി എസ് ചന്ദനയെ തെരഞ്ഞെടു ത്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.