എയർ ഇന്ത്യ എക്സ്പ്രസിലെ എയർ സ്പീഡ് ഇന്റിക്കേറ്ററിൽ സാങ്കേതിക തകരാർ; 160 യാത്രക്കാരെ ടേക്ക് ഓഫിനു മുൻപേ പുറത്തിറക്കി

ദില്ലിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലെ ജീവനക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ടേക്ക് ഓഫ് റിജെക്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു. കോക്ക്പിറ്റിലെ സ്പീഡ് പാരാമീറ്ററുകൾ ദൃശ്യമാകുന്ന സ്‌ക്രീനുകളിലുണ്ടായ തകരാർ മൂലമാണ് പൈലറ്റ് ടേക്ക് ഓഫ് റിജക്ട് ചെയ്തതെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

അതേ സമയം, ഈ വിമാനത്തിലെ യാത്രക്കാരെ ഇറക്കി മറ്റൊരു വിമാനത്തിലേക്ക് കയറ്റിയതായും അത് മുംബൈയിലേക്ക് പുറപ്പെട്ടതായും അവർ കൂട്ടിച്ചേ‍ർത്തു. സുരക്ഷാ മാനദണ്ഡങ്ങളിലൂന്നിയെടുത്ത തീരുമാനത്തിൽ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും പ്രസ്താവനയിലൂടെ പറഞ്ഞു.

ബാണസുരസാഗർ ഡാമിലെ ഷട്ടർ 75 സെൻ്റീമീറ്ററായി ഉയർത്തും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ നാളെ (ജൂലൈ 27) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടറുകൾ 75 സെൻ്റീമീറ്ററായി  ഉയർത്തി 61 ക്യുമെക്സ് വെള്ളം ഒഴുകി വിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിൽ രണ്ട്,

സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന മാനന്തവാടി ഗവ. കോളജിൽ സീറ്റൊഴിവ്. എസ് സി വിഭാഗത്തിൽ ബിഎ ഇംഗ്ലീഷ്, ഡവലപ്മെന്റ് ഇക്കണോമിക്‌സ് വിഷയങ്ങളിലും എസ് സി, എസ് ടി വിഭാഗങ്ങളിൽ ബി എസ് സി ഇലക്ട്രോണിക്സ്,

29 വാഹനങ്ങൾ ലേലം ചെയ്യുന്നു

സർക്കാറിലേക്ക് കണ്ടുകെട്ടാൻ അബ്കാരി കേസുകളിലും എൻഡിപിഎസ് കേസുകളിലുമായി കണ്ടെത്തിയ 29 വാഹനങ്ങൾ എക്സൈസ് വകുപ്പ് ലേലം ചെയ്യുന്നു. കാര്‍-9, ജീപ്പ്-1, മാജിക്ക് ഐറിസ്-1 , ഓട്ടോറിക്ഷ-4, ടൂ വീലര്‍-14 എന്നീ വാഹനങ്ങൾ ഓഗസ്റ്റ് 14

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ ദുരന്തനിവാരണ കൺട്രോൾ റൂം തുറന്നു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വില്ലേജ്തല

വ്യാജനാണ് പെട്ടു പോകല്ലെ!, ട്രാഫിക് നിയമലംഘന നോട്ടീസിന്‍റെ പേരിലും തട്ടിപ്പ്, വാട്സ് ആപ്പ് നമ്പരിലേക്ക് മലയാളത്തിലും വ്യാജ സന്ദേശം

തിരുവനന്തപുരം: ഗതാഗത നിയമ ലംഘന നോട്ടീസിന്‍റെ പേരിൽ വാട്സ് ആപ്പ് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടക്കുന്നതിൽ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത നിയമലംഘനം നടത്തിയതിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് കാണിച്ചുള്ള വ്യാജ സന്ദേശമാണ് വാട്സ്ആപ്പ്

പുത്തുമല മുതൽ – കൽപ്പറ്റ കലക്ടറേറ്റ് വരെ മുസ്ലിം യൂത്ത് ലീഗ് ലോങ്ങ് മാർച്ച് ചൊവ്വാഴ്ച.:പി കെ ഫിറോസ് നയിക്കും

കൽപ്പറ്റ: ദുരന്ത ബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ, സർക്കാരുകളുടെ കൊള്ളക്കെതിരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 29 പുത്തുമലയിൽ നിന്ന് ആരംഭിക്കുന്ന ലോങ്ങ് മാർച്ച് കൽപ്പറ്റ സിവിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.