ടൗൺഷിപ്പിലെ മാതൃക വീടിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍

എല്‍സ്റ്റണില്‍ തയ്യാറാവുന്ന ടൗൺഷിപ്പിലെ മാതൃക വീടിന്റെ നിര്‍മ്മാണ പ്രവൃത്തി അവസാനഘട്ടത്തില്‍. വീടിന്റെ നിലം ഒരുക്കല്‍ പൂര്‍ത്തീകരിച്ച് ടൈല്‍സ് പാകുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന മാതൃക വീടിന്റെ നിര്‍മ്മാണം ജൂലൈ 30 ഓടെ പൂര്‍ത്തീകരിക്കും.
ശുചിമുറി, സിറ്റ് ഔട്ട്, അടുക്കള സ്ലാബ് സ്ഥാപിക്കല്‍ പ്രവൃത്തികളാണ് ഇനി ചെയ്യാനുള്ളത്. കാലാവസ്ഥ അനുകൂലമെങ്കില്‍ വീടിന്റെ പെയിന്റടി ഇന്ന് ആരംഭിക്കുമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പ്രതിനിധികള്‍ അറിയിച്ചു.

ജില്ലയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വീടിന്റെ ചുമരുകള്‍ നനയുന്നത് പെയിന്റടിക്ക് പ്രതിസന്ധിയാവുകയാണ്. ഹീറ്റര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ചുമര്‍ ചൂടാക്കിയശേഷം ചുമരില്‍ പുട്ടിയും പെയിന്റുമടിക്കാനാണ് തീരുമാനം. 1000 ചതുരശ്രയടിയിലില്‍ ഒറ്റ നിലയില്‍ പണി തീരുന്ന വീടിന് ഭാവിയില്‍ ഇരുനില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയത്.

കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് മാതൃക വീട്ടില്‍ പൂര്‍ത്തിയാവുന്നത്.

തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു പദ്ധതി, റെയിൽവെ സ്റ്റേഷനിലേയ്ക്കുള്ള വഴിതെറ്റി: റിമാൻഡ് റിപ്പോർട്ട്

കണ്ണൂർ: ജയിൽ ചാട്ടത്തിന് ശേഷം തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു ​​ഗോവിന്ദച്ചാമിയുടെ പ​ദ്ധതിയെന്ന് റിമാൻഡ് റിപ്പോർട്ട്. ജയിലിൽ നിന്ന് പുറത്തെത്തി റെയിൽവെ സ്റ്റേഷനിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ വഴി തെറ്റിയതിനാൽ റെയിൽവെ സ്റ്റേഷനിലേയ്ക്ക് എത്താനായില്ലെന്നും റിമാൻഡ് റിപ്പോർട്ട്

യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ വാക്ക് ഇന്‍ ഇന്റര്‍വ്യൂ.

സംസ്ഥാന യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേയ്ക്ക് ജില്ലാ കോർഡിനേറ്റർ നിയമനം നടത്തുന്നു. പ്ലസ്ടു യോഗ്യതയുള്ള 18 നും – 40 നുമിടയില്‍ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷാഫോം www.ksyc.kerala.gov.in ൽ

സീറ്റൊഴിവ്

വെള്ളമുണ്ട ഗവ. ഐടിഐയിൽ വനിതകൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകളൾ ഒഴിവുണ്ട്. മുൻപ് ഓൺലൈനായി അപേക്ഷ നൽകി വെരിഫിക്കേഷൻ പൂർത്തീകരിക്കാത്തവരും, നിലവിൽ അപേക്ഷ നൽകാത്തവരും ജൂലൈ 31 നകം വെള്ളമുണ്ട ഐടിഐയിൽ അപേക്ഷ നൽകണം.

ലേലം ക്ഷണിച്ചു.

മാനന്തവാടി ജില്ലാ ആശുപത്രിയിലെ മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ലേല വില്പന നടത്തിയ വാഹനം അഞ്ച് വർഷത്തേക്ക് മാനന്തവാടി ജില്ലാ ആശുപത്രിക്ക് വാടകയ്ക്ക് നൽകാൻ താൽപ്പര്യമുള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാം. ക്വട്ടേഷൻ ഓഗസ്റ്റ് ഒന്നിനകം സൂപ്രണ്ടിന്റെ

റിസോർട്ട് – ഹോം സ്റ്റേകളിലെ പ്രവേശനം നിരോധിച്ചു.

ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും വ്യാപകമായി മഴയായതിനാലും മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, മേപ്പാടി, വൈത്തിരി, മൂപ്പൈനാട്, ഗ്രാമ പഞ്ചായത്തുകളിലെ റിസോർട്ടുകൾ, ഹോം സ്റ്റേകളുടെ

കാലിക്കറ്റ് സർവകലാശാലയൂണിയൻ തെരഞ്ഞെടുപ്പ്; വയനാട് ജില്ലാ എക്‌സിക്യുട്ടീവ് സീറ്റിൽ എസ്എഫ്ഐക്ക് വിജയം

കലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വയനാട് ജില്ലാ എക്സിക്യുട്ടീവ് സീറ്റിൽ എസ്എഫ്ഐക്ക് വിജയം. സർവകലാശാല യൂണിയന്റെ ജില്ലാ എക്സിക്യുട്ടീവായി പൂമല എംഎസ്‌ഡബ്ല്യു സെൻ്ററിലെ സർവകലാശാല യൂണിയൻ കൗൺസിലർ പി എസ് ചന്ദനയെ തെരഞ്ഞെടു ത്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.