മരിയനാട് എസ്റ്റേറ്റ് തൊഴിലാളികൾക്ക് നഷ്ടപരിഹാരം; വിതരണോദ്ഘാടനം നടത്തി

ഇരുളം മരിയനാട് എസ്റ്റേറ്റ് തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര തുക വയനാട് പാക്കേജിലുള്‍പ്പെടുത്തി വിതരണം ചെയ്യുന്നതിന്റെ വിതരണോദ്ഘാടനം നടത്തി. വെള്ളിയാഴ്ച്ച ഇരുളം രാഗം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. ആകെയുള്ള 141 തൊഴിലാളികൾക്ക് അകൗണ്ട് വഴിയാണ് പണം ലഭിക്കുക.
20 ലേറെ വർഷങ്ങളായുള്ള മരിയനാട് എസ്റ്റേറ്റ് തൊഴിലാളികളുടെ വിഷയത്തിൽ ഇതോടെ സമഗ്ര പരിഹാരമായെന്നും സർക്കാർ ഇടപെടലും തൊഴിലാളി യൂണിയൻ നേതാക്കളും ജില്ലാ കളക്ടറുമായുള്ള ആരോഗ്യകരമായ ചർച്ചകളുമാണ് പ്രശ്നപരിഹാരത്തിന് വഴിതുറന്നതെന്നും മന്ത്രി ഒ ആർ കേളു അഭിപ്രായപ്പെട്ടു.

സുൽത്താൻ ബത്തേരി ഇരുളം വില്ലേജിൽ കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുണ്ടായിരുന്നതും പിന്നീട് പ്രവർത്തനം നിർത്തലാക്കിയതുമായ മരിയനാട് എസ്റ്റേറ്റിലെ തൊഴിൽ നഷ്ടപ്പെട്ട 141 തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി വയനാട് വികസന പാക്കേജിൽ ഉൾപ്പെടുത്തി മരിയനാട് പുനരധിവാസ പദ്ധതി പ്രകാരം 5 കോടി രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ചത്.

സര്‍ക്കാര്‍ മുന്നോട്ടുവെച്ച പാക്കേജ് തോട്ടം തൊഴിലാളികള്‍, മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവർ അംഗീകരിച്ചതോടെയാണ് 141 തൊഴിലാളികളുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമായത്.

സര്‍ക്കാര്‍ നിയമങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍ തൊഴിലാളി നിയമ പ്രകാരം ജീവനക്കാരുടെ സര്‍വ്വീസ് അനുസരിച്ചാണ് ആനുകൂല്യ തുക വിതരണം ചെയ്യ്തത്. ബന്ധപ്പെട്ട വകുപ്പ് പുറപ്പെടുവിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിലാളികൾ നഷ്ടപരിഹാരത്തിന് യോഗ്യരാണെന്ന് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ വയനാട് വികസന പാക്കേജിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് രൂപീകരിച്ചിരുന്നു.

മരിയനാട് എസ്റ്റേറ്റ് 2004-ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഇവിടെ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് ജോലി നഷ്‌പ്പെട്ടു. തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, പിരിച്ചുവിടല്‍ നഷ്ടപരിഹാരം, ഇതുവരെയുള്ള പലിശ എന്നിവ നല്‍കാനാണ് വയനാട് പാക്കേജില്‍ തുക അനുവദിച്ചത്.

ഓരോ വര്‍ഷം സേവനം ചെയ്തതിന് 15 ദിവസത്തെ വേതന നിരക്കില്‍ പിരിച്ചുവിടല്‍ നഷ്ടപരിഹാരവും ഗ്രാറ്റുവിറ്റിയും കണക്കാക്കി. പിരിച്ചുവിടല്‍ നഷ്ട പരിഹാരം തുക 2005 മുതല്‍ 10 ശതമാനം പലിശയും 15 ശതമാനം ഗ്രാറ്റുവിറ്റി പലിശയും കണക്കാക്കിയാണ് നല്‍കിയത്.

ജീവനക്കാരുടെ ഹാജര്‍ രേഖകള്‍, ഇപിഎഫ് വിവരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് തുക തിട്ടപ്പെടുത്തിയത്. എസ്റ്റേറ്റില്‍ ഒന്‍പത് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ 136 ജീവനക്കാരും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടു ജീവനക്കാരും ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഒരു ജീവനക്കാരനും രണ്ട് താൽക്കാലിക ജീവനക്കാരുമാണ് ആനുകൂല്യത്തിന് അര്‍ഹരായത്. ഇതില്‍ 21 പേര്‍ മരണപ്പെട്ടു.

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ അധ്യക്ഷനായ പരിപാടിയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി കൃഷ്ണൻ, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ,
ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ കെ എസ് ശ്രീജിത്ത്, ജില്ലാ ലേബർ ഓഫീസർ സി വിനോദ് കുമാർ, വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.