നാക് അക്രഡിറ്റേഷനില്‍ എ ഗ്രേഡ് നേട്ടവുമായി കല്‍പ്പറ്റ എൻഎംഎസ്എം ഗവ. കോളജ്.
പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് എല്ലാ കോളജുകളിലും സർവ്വകലാശാലകളിലും നൈപുണി വികസന കേന്ദ്രങ്ങൾ സർക്കാർ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
നാക് സംഘം കോളജിലെ പ്രധാന പഠന വകുപ്പുകൾ, ജൈവ വൈവിധ്യ ഉദ്യാനങ്ങൾ, സൗരോർജ്ജ പദ്ധതി, വിവിധ ലാബുകൾ, മീഡിയ സ്റ്റുഡിയോ, ജിംനേഷ്യം, ഭാഷ ലാബ്, ബാംബൂ ഗാർഡൻ, ബട്ടർഫ്ലൈ ഗാർഡൻ തുടങ്ങിയവ സന്ദർശിച്ചിരുന്നു. കോളജിലെ വിദ്യാർത്ഥികളുടെ ബൗദ്ധിക വളർച്ചയോടൊപ്പം സാമൂഹിക പ്രതിബദ്ധത പരിപോഷിപ്പിക്കാൻ വിഭാവനം ചെയ്ത സതീർഥ്യ, സഹവർത്തിത്വ എന്നീ പ്രവർത്തനങ്ങൾ ബെസ്റ്റ് പ്രാക്ടീസെസ് എന്ന നിലയിൽ സംഘത്തിന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു.
ഇ-ഊര് വായന കൂട്ടം, സ്പീക്ക് ഔട്ട് ചർച്ച പരിപാടി, ഓണസ്റ്റി സെൽഫ് സർവീസ് ഷോപ്പ്, ഗോത്ര വിഭാഗങ്ങൾക്കായുള്ള പഠന സഹായ പ്രവർത്തനങ്ങൾ, ഡിജിക്ലിനിക് പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു. ജില്ലയുടെ കലാ സാംസ്‌കാരിക ചരിത്രം ഓര്‍മ്മപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ പൂര്‍ണ്ണമായും കണ്ട് മനസ്സിലാക്കിയാണ് നാക് സംഘം മടങ്ങിയത്.
നേരത്തെ ഓണ്‍ലൈനായി സമര്‍പ്പിച്ച രേഖകളും സന്ദര്‍ശനവും കണക്കിലെടുത്താണ് കോളേജിന് ഗ്രേഡ് ലഭിച്ചത്.
നാക് സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരു കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ കോളജിൽ നടത്തിയത്.
പ്രിന്‍സിപ്പാള്‍ ഡോ. സുബിന്‍ പി ജോസഫ് അധ്യക്ഷനായ പരിപാടിയിൽ
അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിച്ചു.
അധ്യാപകരായ ഡോ. എം എസ് രാജി മോള്‍, ഡോ. കെ രാഹുൽ, വര്‍ഗീസ് ആന്റണി, സീനിയര്‍ സൂപ്രണ്ട് സി എം സിജു, യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ നാഥ്, പിടിഎ വൈസ് പ്രസിഡന്റ് കെ പി പ്രദീശന്‍ എന്നിവർ സംസാരിച്ചു.