ഓൺലൈൻ തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശിക്ക് 12 വർഷം തടവും 17 ലക്ഷം രൂപ പിഴയും

കൽപ്പറ്റ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് കൽപ്പറ്റ സ്വദേശിനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ നൈജീരിയൻ സ്വദേശിക്ക് 12 വർഷം തടവും 17 ലക്ഷം രൂപ പിഴയും. ഇക്കെണ്ണ മോസസ് (28)നെയാണ് കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് എ.ബി. അനൂപ് ശിക്ഷിച്ചത്. ജോലി നൽകാം എന്ന് വിശ്വസിപ്പിച്ച് ചതിച്ചതിന് അഞ്ചു വർഷം, കാനഡ എമ്പസിയുടെ വ്യാജ വിസയടക്കമുള്ള രേഖകൾ നിർമ്മിച്ചതിന് അഞ്ചു വർഷം, വ്യാജ രേഖകൾ അസ്സൽ ആണ് എന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരിക്ക് അയച്ചു നൽകിയതിന് രണ്ട് വർഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. പിഴയായി വിധിച്ച പണം പരാതിക്കാരിക്ക് നൽകാനും തടവ് ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്നും ഉത്തരവിൽ പറയുന്നു.
കൽപ്പറ്റ സ്വദേശിയായ യുവതിക്ക് കാനഡയിൽ മെഡിക്കൽ കോഡർ ജോലി നൽകാം എന്ന് വാഗ്ദാനം നൽകി കാനഡ, യുകെ രാജ്യങ്ങളുടെ മൊബൈൽ നമ്പർ വഴി ബന്ധപ്പെട്ട് 18 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. 2023 ഡിസംബറിൽ ബാംഗ്ലൂരിൽ നിന്നും വയനാട് സൈബർ പോലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ജാമ്യത്തിനായി പ്രതി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം നിഷേധിച്ച് വിചാരണ തുടരാൻ ഉത്തരവിടുകയായിരുന്നു.

കേസിൽ നൂതന സൈബർ സാങ്കേതിക തെളിവുകൾ സമർപ്പിക്കപ്പെട്ട് സംസ്ഥാനത്ത് വിദേശ പൗരൻ സൈബർ തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെടുന്നത് അപൂർവമാണ്. പ്രോസിക്യൂഷന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എം.എ. നൗഷാദ്, അസിസ്റ്റന്റ് പ്രോസീക്യൂട്ടർമാരായ കെ.ആർ. ശ്യാം കൃഷ്ണ, അനീഷ് ജോസഫ് എന്നിവരും കേസ് അന്വേഷണത്തിൽ സഹായിക്കുന്നതിനായി സൈബർ പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ. കെ.എഅബ്ദുൽ സലാം എന്നിവരുമുണ്ടായിരുന്നു.

തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു പദ്ധതി, റെയിൽവെ സ്റ്റേഷനിലേയ്ക്കുള്ള വഴിതെറ്റി: റിമാൻഡ് റിപ്പോർട്ട്

കണ്ണൂർ: ജയിൽ ചാട്ടത്തിന് ശേഷം തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു ​​ഗോവിന്ദച്ചാമിയുടെ പ​ദ്ധതിയെന്ന് റിമാൻഡ് റിപ്പോർട്ട്. ജയിലിൽ നിന്ന് പുറത്തെത്തി റെയിൽവെ സ്റ്റേഷനിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ വഴി തെറ്റിയതിനാൽ റെയിൽവെ സ്റ്റേഷനിലേയ്ക്ക് എത്താനായില്ലെന്നും റിമാൻഡ് റിപ്പോർട്ട്

യുവജന കമ്മീഷൻ ജില്ലാ കോർഡിനേറ്റർ വാക്ക് ഇന്‍ ഇന്റര്‍വ്യൂ.

സംസ്ഥാന യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേയ്ക്ക് ജില്ലാ കോർഡിനേറ്റർ നിയമനം നടത്തുന്നു. പ്ലസ്ടു യോഗ്യതയുള്ള 18 നും – 40 നുമിടയില്‍ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷാഫോം www.ksyc.kerala.gov.in ൽ

സീറ്റൊഴിവ്

വെള്ളമുണ്ട ഗവ. ഐടിഐയിൽ വനിതകൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകളൾ ഒഴിവുണ്ട്. മുൻപ് ഓൺലൈനായി അപേക്ഷ നൽകി വെരിഫിക്കേഷൻ പൂർത്തീകരിക്കാത്തവരും, നിലവിൽ അപേക്ഷ നൽകാത്തവരും ജൂലൈ 31 നകം വെള്ളമുണ്ട ഐടിഐയിൽ അപേക്ഷ നൽകണം.

ലേലം ക്ഷണിച്ചു.

മാനന്തവാടി ജില്ലാ ആശുപത്രിയിലെ മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ലേല വില്പന നടത്തിയ വാഹനം അഞ്ച് വർഷത്തേക്ക് മാനന്തവാടി ജില്ലാ ആശുപത്രിക്ക് വാടകയ്ക്ക് നൽകാൻ താൽപ്പര്യമുള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാം. ക്വട്ടേഷൻ ഓഗസ്റ്റ് ഒന്നിനകം സൂപ്രണ്ടിന്റെ

റിസോർട്ട് – ഹോം സ്റ്റേകളിലെ പ്രവേശനം നിരോധിച്ചു.

ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും വ്യാപകമായി മഴയായതിനാലും മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, മേപ്പാടി, വൈത്തിരി, മൂപ്പൈനാട്, ഗ്രാമ പഞ്ചായത്തുകളിലെ റിസോർട്ടുകൾ, ഹോം സ്റ്റേകളുടെ

കാലിക്കറ്റ് സർവകലാശാലയൂണിയൻ തെരഞ്ഞെടുപ്പ്; വയനാട് ജില്ലാ എക്‌സിക്യുട്ടീവ് സീറ്റിൽ എസ്എഫ്ഐക്ക് വിജയം

കലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വയനാട് ജില്ലാ എക്സിക്യുട്ടീവ് സീറ്റിൽ എസ്എഫ്ഐക്ക് വിജയം. സർവകലാശാല യൂണിയന്റെ ജില്ലാ എക്സിക്യുട്ടീവായി പൂമല എംഎസ്‌ഡബ്ല്യു സെൻ്ററിലെ സർവകലാശാല യൂണിയൻ കൗൺസിലർ പി എസ് ചന്ദനയെ തെരഞ്ഞെടു ത്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.