കൊട്ടിയൂർ -അമ്പായത്തോട് -തലപ്പുഴ ചുരമില്ലാ റോഡ് ഉടൻ യാഥാർഥ്യമാക്കണം- എ.യൂസുഫ്

മാനന്തവാടി : വയനാട് -കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്നതും അപകടം നിറഞ്ഞതുമായ പാൽചുരം റോഡിൽ നിരന്തരമായി ഉണ്ടാകുന്ന യാത്രാ നിരോധനങ്ങൾ കാരണം ജനങ്ങൾ ബുദ്ധിമുട്ടിലാണെന്നും അത് പരിഹരിക്കാൻ ചുരമില്ലാ റോഡ് മാത്രമാണ് പരിഹാരമെന്നും എസ്‌ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ്.
മാനന്തവാടി മണ്ഡലം കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ വിമാന താവളത്തിലേക്കും, കൊട്ടിയൂർ അമ്പലത്തിലേക്കുമൊക്കെയുള്ള യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന പാതയാണ് പാൽചുരം റോഡ്.എന്നാൽ ചെങ്കുത്തായ ഇറക്കവും വീതി കുറഞതുമായ പാതയിൽ മണ്ണിടിച്ചിൽ നിത്യ സംഭവമാണ്.
ഇത് മൂലം യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തേക്കെത്താൻ നെടുംപൊയിൽ വഴി കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ടി വരുന്നു.

ചുരമില്ലാ റോഡിന് ഈ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണാനാവുന്നതിനോടൊപ്പം വടക്കേ വയനാടിന്റെ വികസനത്തിന് മുതൽ കൂട്ടാവുകയും ചെയ്യും. അത് കൊണ്ട് എത്രയും പെട്ടന്ന് ചുരമില്ലാ റോഡ് യാഥാർഥ്യമാക്കാൻ സർക്കാരും അധികൃതരും തയ്യാറാവണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സുൽത്താൻ വി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ടി സിദ്ധീഖ്, കെ മഹ്‌റൂഫ്, ജില്ലാ സെക്രട്ടറിമാരായ എസ്‌.മുനീർ, സൽമ അഷ്‌റഫ്‌, ജില്ലാ കമ്മിറ്റിയംഗം ടി പി റസാഖ്, മണ്ഡലം വൈസ് പ്രസിഡന്റ് അലി എ കെ, സെക്രട്ടറി സജീർ എം ടി,സുമയ്യ,ഖദീജ, സുബൈർ, മമ്മൂട്ടി കെ, നിസാർ എൻ, കരീം കെ തുടങ്ങിയവർ പങ്കെടുത്തു.

വൻകുടൽ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒൻപത് ഭക്ഷണങ്ങൾ

നാരുകൾ, ഫോളേറ്റ്, ല്യൂട്ടിൻ, കരോട്ടിനോയിഡുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ എന്നിവ ഇലക്കറികളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വൻകുടലിലെ വീക്കം, പോളിപ്‌സ്, കാൻസർ രൂപീകരണം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. വൻകുടലിൻ്റെ ഒരു ഭാഗത്ത് കോളൻ എന്നറിയപ്പെടുന്ന കോശങ്ങളുടെ

തമിഴ്നാട്ടിലെത്തി മാധ്യമങ്ങളെ ഉപയോഗിച്ച് നിരപരാധിയെന്ന് വരുത്തുക ലക്ഷ്യം: ജയിൽ ചാട്ടത്തിൽ ഗോവിന്ദച്ചാമി

ജയിൽ ചാടിയ ശേഷം തമിഴ്നാട്ടിൽ എത്തി മാധ്യമങ്ങളെ ഉപയോ​ഗിച്ച് നിരപരാധിയെന്ന് വരുത്തുകയായിരുന്നു ലക്ഷ്യമെന്ന് ​ഗോവിന്ദച്ചാമിയുടെ മൊഴി. തമിഴ്നാട്ടിലെ മാധ്യമങ്ങളെ ഉപയോഗിച്ച് താൻ കുറ്റക്കാരനല്ലെന്ന് വരുത്താനുള്ള ശ്രമം നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് ​ഗോവിന്ദച്ചാമി മൊഴി നൽകിയിരിക്കുന്നത്. തമിഴ്നാട്ടുകാരനായ

4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മഴയുടെ ശക്തി കുറയും, കോട്ടയത്തും വയനാട്ടിലും കുട്ടനാട് താലൂക്കിലും അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇനി മഴയുടെ ശക്തി കുറയും. എങ്കിലും തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത

സിനിമാ ടിക്കറ്റ് നിരക്ക് ഏകീകരിക്കും, പുതിയ സംവിധാനം വരുന്നു; മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരംസംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് ഏകീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. തിയേറ്റര്‍ ലാഭകരമായി നടത്താന്‍ കഴിയുന്ന രീതിയിലാണ് ഇ-ടിക്കറ്റിംഗ് നടപ്പാക്കുക എന്നും മന്ത്രി പറഞ്ഞു. ടിക്കറ്റിംഗ് സംവിധാനത്തിനായി ഡിജിറ്റല്‍ സര്‍വകലാശാലയുമായി കരാര്‍ ഒപ്പുവെച്ചുവെന്നും അദ്ദേഹം

ജില്ലയിൽ കൂടുതൽ മഴ കാപ്പികളത്ത്

ജില്ലയിൽ കഴിഞ്ഞ ദിവസം കൂടുതൽ മഴ ലഭിച്ചത് കാപ്പികളത്ത്. ജൂലൈ 26 ന് രാവിലെ 8 മുതൽ ജൂലൈ 27 ന് രാവിലെ 8 വരെ ലഭിച്ച കണക്ക് പ്രകാരമാണ് പടിഞ്ഞാറതറ ഗ്രാമപഞ്ചായത്തിലെ കാപ്പിക്കളം

ജില്ലയില്‍ നാല് ക്യാമ്പുകളിലായി 127 പേരെ മാറ്റിതാമസിപ്പിച്ചു.

കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വൈത്തിരി, മാനന്തവാടി താലൂക്കുകളില്‍ ആരംഭിച്ച നാല് ക്യാമ്പുകളിലായി 127 പേരെ മാറ്റിതാമസിപ്പിച്ചു. 38 കുടുംബങ്ങളില്‍ നിന്നായി 36 പുരുഷന്മാര്‍, 54 സ്ത്രീകള്‍, 37 കുട്ടികള്‍, എന്നിവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. വൈത്തിരി, മാനന്തവാടി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.