ജില്ലയിൽ കഴിഞ്ഞ ദിവസം കൂടുതൽ മഴ ലഭിച്ചത് കാപ്പികളത്ത്.
ജൂലൈ 26 ന് രാവിലെ 8 മുതൽ ജൂലൈ 27 ന് രാവിലെ 8 വരെ ലഭിച്ച കണക്ക് പ്രകാരമാണ് പടിഞ്ഞാറതറ ഗ്രാമപഞ്ചായത്തിലെ കാപ്പിക്കളം പ്രദേശത്ത് കൂടുതൽ മഴ ലഭിച്ചത്. 24 മണിക്കൂറിൽ 228 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. പുൽപള്ളി ഗ്രാമപഞ്ചായത്തിലെ ആനപ്പാറയാണ് കുറവ് മഴ-16. 2 മില്ലിമീറ്റർ.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







