മൊബൈല്‍ ഫോണ്‍ ആവശ്യമേയില്ല; മറ്റ് സ്‌മാര്‍ട്ട്‌ ഉപകരണങ്ങള്‍ വഴിയും യുപിഐ പേയ്‌മെന്‍റ് സംവിധാനം വരുന്നു.

ദില്ലി: ഇന്ത്യയിലെ ജനപ്രിയ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനമാണ് യുപിഐ അഥവാ യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്. ഇപ്പോഴിതാ യുപിഐക്ക് ഒരു പ്രധാന അപ്‍ഡേറ്റ് വരുന്നു. മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ സ്‍മാർട്ട്‌ടിവികൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, കാറുകൾ തുടങ്ങിയ ഐഒടി ഉപകരണങ്ങൾക്ക് ഓണ്‍ലൈന്‍ പേയ്‌മെന്‍റുകൾ ആരംഭിക്കാൻ അനുവദിക്കുന്ന ഒരു സംവിധാനം എൻ‌പി‌സി‌ഐ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്‍റെ റിപ്പോർട്ട്.

ഡിവൈസുകൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഡാറ്റയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക്ക് പേമെന്‍റ് ഇടപാടുകളാണ് ഐഒടി പേയ്‌മെന്‍റുകൾ. ഈ സവിശേഷത പ്രവർത്തനക്ഷമമാക്കിയാൽ, കാറിലെ ഒരു ഐഒടി ഉപകരണത്തിൽ നിന്ന് പാർക്കിംഗ് ഫീസ് നേരിട്ട് അടയ്ക്കാം. അതുപോലെ, മെട്രോ ടിക്കറ്റുകൾ ഒരു വെയറബിൾ വാച്ച് അല്ലെങ്കിൽ ഒരു റിംഗ് ഉപകരണത്തിലൂടെ പ്രോസസ് ചെയ്യാൻ കഴിയും. അതുമല്ലെങ്കിൽ ഒന്നിലധികം ഒടിടികളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ ഐഒടി ഫീച്ചറുള്ള സ്മാർട്ട് ടിവി വഴി പുതുക്കാൻ കഴിയും. അതായത് ഐഒടി ഉപകരണങ്ങൾക്ക് യുപിഐ ചട്ടക്കൂടിനുള്ളിൽ ഓട്ടോമാറ്റിക്കായി പേയ്‌മെന്‍റുകൾ ആരംഭിക്കാനും പൂർത്തിയാക്കാനും കഴിയും. പേയ്‌മെന്‍റുകള്‍ക്കായി തേഡ്-പാര്‍ട്ടി യുപിഐ ആപ്പുകളെ ആശ്രയിക്കേണ്ടിവരില്ല.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.