53.950 ഗ്രാം രാസ ലഹരിയുമായി രണ്ട് യുവതികളും യുവാവും പിടിയിൽ

മുണ്ടൂർ പൊരിയാനിയില്‍ 53.950 ഗ്രാം മെത്താഫെറ്റമിനുമായി കോഴിക്കോട്, മലപ്പുറം സ്വദേശികളായ രണ്ട് യുവതികളും യുവാവും കോങ്ങാട് പോലീസിന്റെ പിടിയിലായി. കോഴിക്കോട് ഒഞ്ചിയം മടപ്പള്ളി കോളേജ് നാദാപുരം റോഡ് സ്വദേശി കെ.വി. ആൻസി (30), മലപ്പുറം തിരൂരങ്ങാടി മൂന്നിയൂർ വേലിമുക്ക് സ്വദേശികളായ വീണാലുങ്ങല്‍ വീട്ടില്‍ നൂറ താൻസി (23), ചേരക്കോട് മുല്ലുങ്ങല്‍ വീട്ടില്‍ മുഹമ്മദ് സ്വാലിഹ് (29) എന്നിവരാണ് പിടിയിലായത്.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കോങ്ങാട് പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. ബംഗളൂരുവില്‍നിന്നാണ് ആൻസി മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. 2024-ല്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് ആൻസിയെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയശേഷവും ലഹരിക്കടത്ത് തുടരുകയായിരുന്നു.ഇവരുടെ ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചതില്‍നിന്ന് കൂടുതല്‍ പ്രതികളെക്കുറിച്ച്‌ പോലീസിന് സൂചന ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ നൂറ താൻസി, മുഹമ്മദ് സ്വാലിഹ് എന്നിവരെ മുണ്ടൂർ പൊരിയാനി ഭാഗത്തുവെച്ച്‌ കസ്റ്റഡിയിലെടുത്തത്.

ഇവർ ആൻസിയില്‍നിന്ന് എംഡിഎംഎ വാങ്ങുവാൻ വന്നതായിരുന്നു. പ്രതികള്‍ വന്ന കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.മണ്ണാർക്കാട് ഡിവൈസ്പി സന്തോഷ്കുമാർ, നാർക്കോട്ടിക് സെല്‍ ഡിവൈഎസ്പി അബ്ദുള്‍ മുനീർ എന്നിവരുടെ നേതൃത്വത്തില്‍ കോങ്ങാട് ഇൻസ്പെക്ടർ ആർ. സുജിത്കുമാർ, സബ് ഇൻസ്പെക്ടർ വി. വിവേക്, എഎസ്‌ഐമാരായ സജീഷ്, പ്രശാന്ത്, ജെയിംസ്, ഷീബ, എസ്സിപിഒമാരായ സാജിദ്, സുനില്‍, പ്രസാദ്, സിപിഒമാരായ ആർ. ധന്യ, വി.വി. ധന്യ, എ. സൈഫുദ്ദീൻ എന്നിവരും ജില്ലാ പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതികളെ മയക്കുമരുന്നടക്കം പിടികൂടിയത്. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം

നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്

കെ പി സി സി സംസ്ക്കാര സാഹിതി ഓണക്കോടി നൽകി.

മേപ്പാടി: കെ പി സി സി സംസ്ക്കാര സാഹിതി മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹിതിയിൽ അംഗങ്ങളായി ചേർന്ന 12 വനിതകൾക്ക് ഓണക്കോടി വിതരണം ചെയ്തു.ചെയർമാൻ എൻ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.കൽപ്പറ്റ ബ്ലോക്ക്

സീറ്റൊഴിവ്

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിച്ച ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഒഴിവുകളുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് യോഗ്യതയുളളവരായിരിക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ്

ഗസ്റ്റ് അധ്യാപക ഒഴിവ്

സുൽത്താൻ ബത്തേരി പൂമലയിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എജ്യുക്കേഷൻ സെന്ററിലേക്ക് പെര്‍ഫോമിങ് ആര്‍ട്സ്, വിഷ്വൽ ആര്‍ട്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിന് 600 രൂപ നിരക്കിലാണ് വേതനം. വിദ്യാഭ്യാസ

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ സെപ്റ്റംബർ 12 ന് സുല്‍ത്താന്‍ ബത്തേരിയിലും സെപ്റ്റംബർ 20 ന് മാനന്തവാടി കുടുംബ കോടതികളിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ

മൾട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം

ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശുപത്രി വികസന സമിതിക്ക് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ മൾട്ടി പര്‍പ്പസ് വര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസാണ് യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനവും പ്രവൃത്തിപരിചയവും അഭികാമ്യം. സെപ്റ്റംബര്‍ പത്ത് രാവിലെ 10 മണിക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.