പുതുശ്ശേരിക്കടവ് വിവേകോദയം എൽ പി സ്കൂളിൽ “അനീമിയ – പോഷകാഹാരം” എന്ന വിഷയത്തെക്കുറിച്ച് ബാങ്കുകുന്ന് ഹോസ്പിറ്റലിലെ JPHN ധന്യ ജി.എസ് ആരോഗ്യ ബോധവത്കരണ ക്ലാസ്സെടുത്തു.സ്റ്റാഫ് നഴ്സ് ലിപ്സിയും ക്ലാസ്സ് അസിസ്റ്റ് ചെയ്തു.പിടിഎ പ്രസിഡന്റ് ഷമീർ കടവണ്ടി അധ്യക്ഷത വഹിച്ചു. യോഗത്തിന് സ്കൂൾ സീനിയർ അസിസ്റ്റന്റ് ബിന്ദു മോൾ.കെ സ്വാഗതമാശംസിച്ചു.റോസ ഒ.ജെ, അരവിന്ദ് കുമാർ ബി,ജോൺ എം.വി,ഷേർളി ജോൺ,രാധിക ബിജു എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി അനൂപ് പി.സി യോഗത്തിന് നന്ദി രേഖപ്പെടുത്തി. തുടർന്ന് ക്ലാസ്സ് PTA യോഗവും ചേർന്നു.

എമര്‍ജൻസി നമ്പറായ 112 കളി തമാശ പറയാനുള്ളതല്ല! അസഭ്യവും അനാവശ്യവുമായ കോളുകൾക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്
തിരുവനന്തപുരം: അടിയന്തിര സഹായത്തിനായി പോലീസ് ആസ്ഥാനത്ത് ആരംഭിച്ച 112 (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടുന്നതായി പൊലീസ്. ഈ നമ്പറിലേക്ക് ദിനംപ്രതി നിരവധി അനാവശ്യ കോളുകൾ എത്തുന്നുണ്ട്. യഥാർത്ഥത്തിൽ