കൽപ്പറ്റ: വയനാട് സബ്ബ് കളക്ടറായി അതുൽ സാഗർ ഐഎഎസിനെ നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി. 2023 ഐ എ എസ് ബാച്ചാണ് അതുൽ സാഗർ.
മുസ്സൂറിയിലെ ഐഎഎസ് പരിശീലനത്തിൻ്റെ ഭാഗമായ അസി. സെക്രട്ടറിഷിപ്പ് പ്രോഗ്രാം പൂർത്തീകരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ വയനാട് സബ് കളക്ടറായി നിയമിച്ചത്. നിലവിലെ സബ്ബ് കളക്ടർ മിസാൽ സാഗർ ഭരതിനെ എസ്.സി എസ്.റ്റി ഒ.ബി.സി ഡവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഡപ്യൂട്ടി സെക്രട്ട റിയും, സ്പെഷൽ ഓഫീസറുമായുമായി നിയമിച്ചുമാണ് ഉത്തരവിറങ്ങിയത്. കൂടാതെ പിന്നാക്ക വിഭാഗം വികസന വകുപ്പ് ഡയറക്ടറായിരുന്ന ഡോ.അരുൺ ജെ.ഒ ഐഎഎസ്സിനെ വയനാട് ടൗൺഷിപ്പ് പ്രൊജക്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും നിയമിച്ചിട്ടുണ്ട്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







