സ്പോട്ട് അഡ്മിഷൻ

തലപ്പുഴ ഗവ. എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ റെഗുലർ എംടെക് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് (കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ആൻഡ് സിഗ്നൽ പ്രോസസ്സിംഗ്) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (നെറ്റ് വർക്ക് ആൻഡ് സെക്യൂരിറ്റി) വിഭാഗങ്ങളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, ജാതി സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 31 ന് രാവിലെ 11 നകം കോളജിൽ എത്തണം. നിലവിൽ അൺ എയ്ഡഡ്, എയ്ഡഡ് കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്ഥാപനത്തിൽ നിന്നുള്ള എൻഒസി നിർബന്ധമായും കൊണ്ടുവരണം. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന സമയത്ത് എല്ലാ രേഖകളും ഹാജരാക്കണം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും സ്‌പോർട് അഡ്മിഷനിൽ പങ്കെടുക്കാം. ഫോൺ: 04935 257320, 04935 257321, 9447415506.

ഇത്തവണ 6 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്, തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍

തിരുവനന്തപുരം : സപ്ലൈകോ ഓണച്ചന്തകള്‍ക്ക് ഓഗസ്റ്റ് 25-ന് തുടക്കമാകുമെന്ന് മന്ത്രി ജി.ആർ. അനില്‍കുമാർ. ജില്ലാ കേന്ദ്രങ്ങളിലും നിയോജനകമണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25-ാം തീയതി വൈകിട്ട് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി

കുടുംബകോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് എട്ടിന് സുല്‍ത്താന്‍ ബത്തേരിയിലും ഓഗസ്റ്റ് 16 ന് മാനന്തവാടി കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ് നടത്തും.

ഓഫീസ് അസിസ്റ്റന്റ് നിയമനം

പി.കെ കാളന്‍ മെമ്മോറിയല്‍ കോളെജില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം 2025 ന് അപേക്ഷ ക്ഷണിച്ചു. ധീരത, കായികം, സാമൂഹ്യ സേവനം, ശാസ്ത്ര -സാങ്കേതികം, പാരിസ്ഥിതികം, കലാ-സാംസ്‌കാരികം, പുതിയ കണ്ടെത്തലുകള്‍ തുടങ്ങിയ മേഖലകളില്‍ അസാധാരണ പ്രാഗത്ഭ്യമുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍

ജില്ലാതല സിവില്‍ സര്‍വ്വീസ് കായികമേളക്ക് എന്‍ട്രി ക്ഷണിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഓഗസ്റ്റ് 11, 12 തിയതികളിലായി സംഘടിപ്പിക്കുന്ന ജില്ലാതല സിവില്‍ സര്‍വ്വീസ് കായിക മേളയിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, നീന്തല്‍, ചെസ്സ്, യോഗ മത്സരങ്ങളില്‍ വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം.

വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും നിരോധനം പിൻവലിച്ചു.

ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും മാനന്തവാടി താലൂക്ക് പരിധിയിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മക്കിമല, കമ്പമല എന്നിവിടങ്ങളിലേയും വൈത്തിരി താലൂക്ക് പരിധിയിൽ മേപ്പാടി ഗ്രാമപഞ്ചായത്തിലുള്ള തൊള്ളായിരം കണ്ടിയിലെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.