യുവ തലമുറയെ ലഹരി പിടിമുറുക്കുന്ന സാഹചര്യത്തില്‍ ലഹരി വിമുക്ത സമൂഹത്തെ വാർത്തെടുക്കാൻ ജെ.എസ്.ഒ.വൈ.എ മാനന്തവാടി മേഖല ലഹരി വിരുദ്ധ മാരത്തോണ്‍ സംഘടിപ്പിക്കുന്നു.ഓഗസ്റ്റ് 10 ഞായറാഴ്ച്ച ഉച്ചക്ക് 2 മണിക്ക് മാനന്തവാടി മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ചു മാനന്തവാടി നഗരം ചുറ്റി സെന്റ്.ജോര്‍ജ് സുറിയാനി പള്ളിയില്‍ മാരത്തോണ്‍ അവസാനിക്കും.ജെ.എസ്.ഒ.വൈ.എ മാനന്തവാടി മേഖല അധ്യക്ഷന്‍ ഫാ.ബൈജു മനയത്തില് അധ്യക്ഷനാവും. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ. ജെ ഷാജി ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും മാനന്തവാടി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ സി.കെ.രത്നവല്ലി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കും.മാനന്തവാടി ഡി. വൈ.എസ്.പി വി.കെ.വിശ്വംഭരന് ഫ്ളാഗ് ഓഫ് കര്‍മ്മം നടത്തും. മാനന്തവാടി മുന്‍സിപ്പല്‍ വൈസ് ചെയര്മാന് ജേക്കബ്സെബാസ്റ്റ്യന്‍.ജെ.എസ്.ഒ.വൈ.എ യുടെ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.എല്‍ദോ പനച്ചിയില്‍,സെക്രട്ടറി എല്‍ദോസ് കെ.പി അടങ്ങുന്ന നൂറ് കണക്കിന് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്കാന് താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.