‘വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല’; ആവർത്തിച്ച് സുപ്രീം കോടതി

ഡൽഹി: വിവാഹവാഗ്ദാനമുണ്ടായിരുന്നതിനാൽ പരസ്പര സമ്മതത്തോടെ സംഭവിച്ച ശാരീരിക ബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതി. വിവാഹവാഗ്ദാനം തന്നതിനാൽ തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധമുണ്ടായതെന്ന് പെൺകുട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പശ്ചിമബംഗാൾ സ്വദേശിയായ യുവാവിനെതിരെയുളള കേസിലാണ് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

ബലാത്സംഗം നടന്നതായി ഫോറൻസിക്ക് തെളിവുകളില്ല, പതിനഞ്ച് വയസ് പ്രായമുള്ളപ്പോൾ പെൺകുട്ടിക്ക് യുവാവുമായി സമ്മതത്തോടെയാണ് ശാരീരിക ബന്ധം ഉണ്ടായത്. സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷം, പ്രായപൂർത്തിയായപ്പോഴാണ് പരാതി നൽകുന്നത്. യുവാവും പ്രായപൂർത്തിയായപ്പോഴാണ് വിവാഹവാഗ്ദാനത്തിൽ നിന്നും പിന്മാറുന്നത്. ഇതേ തുടർന്ന് നൽകിയ പരാതിയിൽ യുവാവിനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് കോടതി റദ്ദാക്കി.

മെനു ചേഞ്ചിൽ കുട്ടികൾ ഹാപ്പിയാണ്; എഗ്ഗ് ഫ്രൈഡ് റൈസും തേങ്ങാ ചോറും ഇഷ്ട വിഭവം_

-ജില്ലയിൽ 79,158 വിദ്യാർത്ഥികൾക്കാണ് പരിഷ്കരിച്ച ഉച്ചഭക്ഷണം ലഭിക്കുന്നത് പരിഷ്ക്കരിച്ച സ്കൂൾ ഉച്ച ഭക്ഷണ മെനുവിൽ ഹാപ്പിയാണ് കൽപ്പറ്റ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. ഓഗസ്റ്റ് ഒന്ന് മുതൽ സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വിഭവ

ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ജില്ലാ ജൂനിയർ, സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങൾ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോ-ഓർഡിനേറ്റർ എൻ സി സജിത്ത്കുമാർ വിതരണം ചെയ്തു. ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിജയികളായവ‌ര്‍ 16, 17,

ക്ഷീരസദനം വീട് നിർമ്മാണത്തിന് തുടക്കമായി

മലബാർ മിൽമ 2025-26 വർഷത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തവരുമായ ക്ഷീരകർഷകർക്ക് വീട് നിർമ്മിച്ച് നൽകുന്ന മിൽമ ക്ഷീരസദനം പദ്ധതി പ്രകാരം മേഖല യൂണിയൻ തെരഞ്ഞെടുത്ത പനവല്ലി ഷീര സംഘത്തിലെ കർഷകയായ

റോഡപകടം: അശ്രദ്ധയും ലഹരിയും പ്രധാന കാരണങ്ങൾ – ഡോ. കെ എം അബ്ദു

കൽപ്പറ്റ: വാഹനങ്ങളുടെ വർദ്ധനവിനനുസരിച്ചുള്ള ശാസ്ത്രീയമായ റോഡുകളുടെ കുറവുകളും, അശ്രദ്ധയും അമിതവേഗതയും അച്ചടക്കക്കുറവും വാഹനാപകടങ്ങൾക്ക് പ്രധാന കാരണങ്ങളാണെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ലഹരിയുടെ ഉപയോഗവും ചില്ലറയല്ല. റോഡിൽ

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു.

പൊഴുതന: യൂത്ത് കോൺഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനമായ ക്വിറ്റ് ഇന്ത്യാ ദിനത്തിൽ പതാക ഉയർത്തി. മണ്ഡലം പ്രസിഡണ്ട് റിഷാദ് അധ്യക്ഷത വഹിച്ചു. മുനീർ, ഇർഷാദ്,കൃഷ്ണ രാജ്, ഉണ്ണി

ലോക മുലയൂട്ടൽ വാരാചരണം

ലോക മുലയൂട്ടൽ വരാചരണത്തിന്റെ ഭാഗമായി മാനന്തവാടി ഐ സി ഡി എസ് പ്രൊജക്ടിന്റെ കീഴിലുള്ള അമ്മമാർക്കും, ദമ്പതികൾക്കും ബോധവത്കരണ ക്ലാസും, ക്വിസ് മത്സരവും നടത്തി. സമാപന സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.