കൽപ്പറ്റ: വാഹനങ്ങളുടെ വർദ്ധനവിനനുസരിച്ചുള്ള ശാസ്ത്രീയമായ റോഡുകളുടെ കുറവുകളും, അശ്രദ്ധയും അമിതവേഗതയും അച്ചടക്കക്കുറവും വാഹനാപകടങ്ങൾക്ക് പ്രധാന കാരണങ്ങളാണെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ലഹരിയുടെ ഉപയോഗവും ചില്ലറയല്ല. റോഡിൽ പാലിക്കേണ്ട മര്യാദകളും നിയമങ്ങളും സ്വയം പാലിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടുള്ള റോഡ് സംസ്കാരം രൂപപ്പെടുത്തണം. കുറ്റകൃത്യങ്ങൾ തടയാനും ലഹരി വ്യാപനം പ്രതിരോധിക്കാനും ജനകീയ കൂട്ടായ്മക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
മെമ്പർമാർക്കുള്ള ഐഡി കാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ അഫാസ് കോൺഫറൻസ് ഹാളിൽസംഘടിപ്പിച്ച മേഖല കൺവെൻഷനും റോഡുസുരക്ഷ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം. റാഫ് ജില്ല ജനറൽ:സെക്രട്ടറി സജി മണ്ഡലത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ല പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് സൈൻ അധ്യക്ഷനായിരുന്നു. റാഫ് സംസ്ഥാന ട്രഷറർ കെ ടി എ സമദ്,ഹസ്സൻ കച്ചേരി, സീത വിജയൻ,വികെ മൊയ്തു, ഇ പി ജോസഫ് കൂട്ടി, ടിടി സുലൈ മാൻഷിബു മീനങ്ങാടി,ഹനീഫ വൈത്തിരി, പി. വി, ആന്റണി, കെ. എസ്, ജലീൽ,ബാബു പിണ്ടിപ്പുഴ,നൗഷാദ് ആലഞ്ചേരി, നജ്മ കരീം, സൗജത് ഉസ്മാൻ,കെ പി ഗീത, പിടി വിനുഎം. കെ ജയിംസ്, സുനിൽ മുട്ടിൽ, നന്ദീഷ്, സുദീഷ് പരിയാരം,, ഉസ്മാൻ വെള്ളമുണ്ട, മമ്മു തരുവണ,സിസിലി,പ്രസന്ന.പിആർ ഷൈൻ തുടങ്ങിയവർ പ്രസംഗിച്ചു. പി. കൃഷ്ണൻ നന്ദിയും പറഞ്ഞു.

ഗ്രീന്‍ ടീ കുടിക്കുന്നവരാണോ? ശ്രദ്ധിക്കണം ഗ്രീന്‍ ടീ അങ്ങനെ എല്ലാവര്ക്കും കുടിക്കാനാവില്ല
ആന്റിഓക്സിഡന്റുകള്‍, മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാറ്റെച്ചിനുകള്‍, കഫീനില്‍ നിന്നുള്ള പ്രകൃതിദത്ത ഊര്‍ജ്ജം എന്നിവയാല്‍ സമ്പന്നമായ ഒരു സൂപ്പര്‍ ഡ്രിങ്ക് ആണ് ഗ്രീന്‍ ടീ. ശരീരഭാരം കുറയ്ക്കല്‍, ശരീരം വിഷവിമുക്തമാക്കല്‍, ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്ക്കുള്ള ആരോഗ്യകരമായ