ജില്ലാ ജൂനിയർ, സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങൾ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോ-ഓർഡിനേറ്റർ എൻ സി സജിത്ത്കുമാർ വിതരണം ചെയ്തു. ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിജയികളായവര്‍ 16, 17, 18, തീയ്യതികളിൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് സി പി സജി, ട്രഷറർ സജീഷ് മാത്യു, സ്‍പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ എ ഡി ജോൺ, ഷോണി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

സദ്യയ്ക്ക് രണ്ടില്‍ കൂടുതല്‍ പപ്പടം കഴിക്കാറുണ്ടോ? എന്നാല്‍ പിന്നിലെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിഞ്ഞിരുന്നോളൂ….
ഓണകാലമാണ് വരുന്നത്. ഓണത്തിന് സദ്യ എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്ര തന്നെ മലയാളിക്ക് സദ്യയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത് ഒന്നാണ് പപ്പടം. നല്ല പരിപ്പ് കറിയില്‍ പപ്പടം പൊടിച്ച് കഴിക്കുന്നത് ഓര്‍ത്താൽ തന്നെ വായില്‍ കപ്പലോടും. അങ്ങനെ