കൽപ്പറ്റ: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് ഇന്നും ലക്ഷദ്വീപ് തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരള, വടക്കൻ കേരള തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും ഇന്നും നാളെയും സാധ്യതയു

ഒരേ ട്രെയിനിൽ മടക്കയാത്ര എങ്കിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവ്; ഉത്സവകാല പ്ലാനുമായി റെയിൽവേ
ന്യൂഡൽഹി: ഉത്സവ സീസണിലെ ട്രെയിൻ യാത്രക്കാരുടെ തിരക്കിന് പരിഹാരവുമായി പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ. ഒക്ടോബർ, നവംബർ മാസങ്ങളിലെ നിശ്ചിത ദിവസങ്ങളിൽ ഒരേ ട്രെയിനിൽ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് മടക്ക ടിക്കറ്റിൽ 20 ശതമാനം