സ്വകാര്യ ബസ്സുകള്‍ക്ക് സമയപ്പൂട്ടിട്ട് ഹൈക്കോടതി

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടവും അപകടങ്ങളും നിത്യസംഭവമായ പശ്ചാത്തലത്തില്‍ ബസ്സുകളുടെ സമയക്രമം മാറ്റാൻ നിർദേശവുമായി കേരളാ ഹൈക്കോടതി. ബസ്സുകളുടെ സമയങ്ങള്‍ തമ്മിലുള്ള ഇടവേള വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ബസ്സുകള്‍ തമ്മില്‍ അഞ്ച് മിനിറ്റിന്റെയും ഗ്രാമപ്രദേശങ്ങളില്‍ പത്ത് മിനിറ്റിന്റെയും ഇടവേളയാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഉടനീളം സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ഗതാഗത കമ്മീഷണർ തന്നെയാണ് ബസ്സുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തുന്ന കാര്യം നിർദേശിച്ചത്. ഇക്കാര്യം ഇന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ബസ്സുകളുടെ സമയക്രമം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ആർടിഒ തലത്തിലായതിനാല്‍ തന്നെ ഈ നിർദേശം സംസ്ഥാനത്തെ എല്ലാ ആർടി ഓഫീസിലേക്കും നല്‍കിയിട്ടുണ്ട്. സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടങ്ങളും അവയുണ്ടാക്കുന്ന അപകടങ്ങളും നിത്യസംഭവമാകുകയും ഇവയെല്ലാ കോടതി മുന്നില്‍ എത്തുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സമയക്രമത്തില്‍ വരുത്തുന്ന മാറ്റം എത്രയും വേഗത്തില്‍ നടപ്പാക്കണമെന്നാണ് ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരിക്കുന്നത്. എന്നാല്‍, ഈ കാര്യത്തില്‍ ബസ് ഉടമകളുടെ നിലപാട് നിർണായകമാണ്. അവരുമായുള്ള ചർച്ചകള്‍ക്ക് ശേഷമായിരിക്കും ആർടിഒ ഉദ്യോഗസ്ഥർ ഇത് നടപ്പാക്കുക. കേരളത്തിലെ പല നഗരപ്രദേശങ്ങളിലും രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ബസ്സുകള്‍ക്ക് പെർമിറ്റ് അനുവദിച്ചിരിക്കുന്നത്. ഇതിനൊപ്പം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതോടെ സമയത്തിന് എത്തുന്നതിനായി ബസ്സുകള്‍ അമിതവേഗത്തിലും പോകുകയും മത്സരിച്ച്‌ ഓടുകയുമാണ് ചെയ്യുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരുന്നതിനുള്ള നിർദേശമാണ് ഗതാഗത കമ്മീഷണർ നല്‍കിയിരിക്കുന്നത്.

സുഹൃത്തിന്റെ കയ്യിൽ നിന്നും പണം കടംവാങ്ങാറുണ്ടോ? വാങ്ങിയ തുക ചിലപ്പോള്‍ പിഴനൽകേണ്ടി വരും

പേടിക്കണ്ട, ഒരു അത്യാവശ്യത്തിന് രണ്ടായിരമോ പതിനായിരമോ വാങ്ങുന്ന കടത്തിന്റെ കാര്യമല്ല.. മറിച്ച് ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ പണമായി(in cash) ലോൺ, ഡെപ്പോസിറ്റ്, അഡ്വാൻസ് ഒക്കെയായി വാങ്ങിയാൽ അത് പ്രശ്‌നമാകും. കാരണം ഇത് കർശനമായി നിരോധിച്ചിട്ടുള്ള

ചാടുമോ എംബാപ്പെ? വമ്പൻ ഓഫറുമായി സൗദി ക്ലബ്ബ്; റിപ്പോർട്ട്

നേരത്തെ ബ്രസീലിയൻ സൂപ്പർതാരം വിനീഷ്യസിന് 300 മില്യൺ നൽകമെന്നും ഒരു സൗദി ക്ലബ്ബ് ഓഫർ ചെയ്തിരുന്നു. എന്നാൽ താരം ബെർണബ്യുവിൽ തന്നെ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. 2027 വരെയാണ് നിലവിൽ റയലുമായി വിനീഷ്യസിന് കരാറുള്ളത്. വിനീഷ്യസിൽ

ലോകത്തെ ഏറ്റവും സുരക്ഷിത 10 ന​ഗരങ്ങളിൽ ഏഴും ​ഗൾഫ് രാജ്യങ്ങളിൽ; ഒന്നാമത് അബുദാബി

ലോകത്തെ ഏറ്റവും സുരക്ഷിത ന​ഗരമായി 2025ലും അബുദാബി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ ഒമ്പതാം തവണയാണ് ഈ നേട്ടം അബുദാബി സ്വന്തമാക്കുന്നത്. 2017 മുതലാണ് അബുദാബി ലോകത്തിലെ ഏറ്റവും സുരക്ഷിത ന​ഗരമെന്ന സ്ഥാനം നിലനിർത്തുന്നത്. അന്താരാഷ്ട്ര റേറ്റിങ്

ശ്വാസകോശത്തിന്റെ ആരോഗ്യം വീട്ടില്‍ത്തന്നെ പരിശോധിക്കാം; ‘ബോള്‍ട്ട്’ ടെസ്റ്റിലൂടെ

നിങ്ങളുടെ ശ്വാസകോശം ആരോഗ്യമുള്ളതാണോ എന്നറിയാന്‍ ആഗ്രഹമില്ലേ? എന്നാല്‍ വീട്ടിലിരുന്ന് ഈ ലളിതമായ ടെസ്റ്റ് ചെയ്തുനോക്കൂ. വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഇക്കാര്യം മനസിലാക്കാന്‍ സാധിക്കും. എന്താണ് ബോള്‍ട്ട് ടെസ്റ്റ് സാധാരണപോലെ ശ്വാസം എടുത്ത ശേഷം നിങ്ങളുടെ

സദ്യയ്ക്ക് രണ്ടില്‍ കൂടുതല്‍ പപ്പടം കഴിക്കാറുണ്ടോ? എന്നാല്‍ പിന്നിലെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിഞ്ഞിരുന്നോളൂ….

ഓണകാലമാണ് വരുന്നത്. ഓണത്തിന് സദ്യ എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്ര തന്നെ മലയാളിക്ക് സദ്യയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത് ഒന്നാണ് പപ്പടം. നല്ല പരിപ്പ് കറിയില്‍ പപ്പടം പൊടിച്ച് കഴിക്കുന്നത് ഓര്‍ത്താൽ തന്നെ വായില്‍ കപ്പലോടും. അങ്ങനെ

ആധാർകാർഡ് പൗരത്വത്തിൻ്റെ പ്രധാനതെളിവായി കണക്കാക്കാനാവില്ല:തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിവെച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ പ്രധാന തെളിവായി കണക്കാക്കാനാവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിവെച്ച് സുപ്രീം കോടതി. വിഷയത്തില്‍ സ്വതന്ത്ര പരിശോധന വേണ്ടിവരുമെന്നും സുപ്രീം കോടതി വാക്കാല്‍ പറഞ്ഞു. ബിഹാര്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.