വ്യാപാര ദിനത്തിൽ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 36 അംഗ ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള ഷൂസ് റെയിൻ കോട്ട് ഗ്ലൗസ് എന്നിവ നൽകി. കമ്പളക്കാട് ടൗണിലും പരിസരത്തും മാസത്തിൽ രണ്ട് തവണയാണ് ഹരിത കർമ്മ സേന വേസ്റ്റ് ശേഖരിക്കുന്നത്.
യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് അസ്ലം ബാവ, ജനറൽ സെക്രട്ടറി താരിഖ് കടവൻ, ട്രഷറർ രവീന്ദ്രൻ, മുൻ പ്രസിഡണ്ട് പിടി അഷ്റഫ്, എക്സിക്യൂട്ടീവ് മെമ്പർമാരായ ജംഷീദ് കെ.എം,വിനോദൻ വാവാച്ചി, സലാം ഐഡിയൽ, മുത്തലിബ് കെ.എം, ഹസ്സൻ സി.ടി ,യൂത്ത് വിങ് ഭാരവാഹികളായ അസീസ്, അഫ്സൽ ,ലിബിൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സൈക്യാട്രിസ്റ്റ്- ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം.
ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ലഹരി മോചന കേന്ദ്രത്തിലേക്ക് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് എംബിബിഎസ്, എംഡി /ഡിപിഎം /ഡിഎൻബിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് എംഫിൽ/പിജിഡിസിപി