ബത്തേരി: മലപ്പുറം തിരുനാവായ എടക്കുളം സ്വദേശിയായ ചക്കാളി പ്പറമ്പിൽ വീട്ടിൽ സിപി ഇർഷാദ് (23) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.ശനിയാഴ്ച രാവിലെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് ഇയാൾ വലയിലാവുന്നത്. മൈസൂർ ഭാഗത്തു നിന്നും വരികയായിരുന്ന സ്വകാര്യ ബസിൽ പരിശോധന നടത്തവെ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളുടെ ബാഗ് തുറന്ന് പരിശോധിച്ചതിൽ 199.25 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയായിരുന്നു. ഇയാൾ 2023 ൽ മലപ്പുറം കുറ്റിപ്പുറം സ്റ്റേഷനിലും ലഹരിക്കേസിൽപ്പെട്ടിട്ടുണ്ട്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എം. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.

സൈക്യാട്രിസ്റ്റ്- ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം.
ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ലഹരി മോചന കേന്ദ്രത്തിലേക്ക് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് എംബിബിഎസ്, എംഡി /ഡിപിഎം /ഡിഎൻബിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് എംഫിൽ/പിജിഡിസിപി