രക്തസമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, ഈ മാർഗനിർദേശങ്ങള്‍ അറിഞ്ഞിരിക്കാം…

ബ്ലഡ് പ്രഷര്‍(രക്ത സമ്മര്‍ദ്ദം) എപ്പോഴും നിശബ്ദ കൊലയാളിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയം, തലച്ചോറ്, വൃക്കകള്‍, ധമനികള്‍ എന്നിവയെ മുന്നറിയിപ്പില്ലാതെ തകരാറിലാക്കുന്ന ഒരു മാരകമായ അവസ്ഥയാണ്. രക്താതിമര്‍ദ്ദത്തിന്റെ അപകടാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന കേസുകളും കണക്കിലെടുത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും (AHA) അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയും (ACC) രക്തസമ്മര്‍ദത്തെക്കുറിച്ചുള്ള പ്രധാന കാര്യങ്ങളും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നും വിശദീകരിക്കുന്ന പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
എന്താണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
രക്തത്തിന്റെ ശക്തി ധമനികളുടെ ഭിത്തികളില്‍ അമര്‍ത്തുമ്പോഴാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്. മുകളിലെ സംഖ്യ (സിസ്റ്റോളിക്) എന്നും താഴെയുള്ള സംഖ്യ (ഡയസ്റ്റോളിക്) എന്നും രണ്ട് സംഖ്യകള്‍ ഉപയോഗിച്ചാണ് രക്തസമ്മര്‍ദ്ദം അളക്കുന്നത്.

എത്രയും വേഗം നടപടിയെടുക്കുന്നുവോ അത്രയും വേഗം പരിഹാരം ലഭിക്കും
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തലച്ചോറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് തലച്ചോറിനെ ബാധിക്കുകയും ഡിമെന്‍ഷ്യയ്ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രക്തസമ്മര്‍ദ്ദത്തിലെ ചെറിയ വര്‍ദ്ധനവ് പോലും ഓര്‍മ്മശക്തിയെ ഇല്ലാതാക്കും. രക്തസമ്മര്‍ദ്ദം കണക്കാക്കാന്‍ 130 mm Hg യില്‍ താഴെ എന്ന പുതിയ (മുകളിലെ സംഖ്യ) അളവാണ് അസോസിയേഷന്‍ ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്നത്.

പക്ഷാഘാത സാധ്യത വര്‍ദ്ധിക്കുന്നു
ഹൃദയാഘാതം ഉണ്ടാകാനുളള പ്രധാന അപകട ഘടകങ്ങളിലൊന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് 140/90 mm Hg അല്ല, 130/80 mm Hg ആണ് പുതിയ നോര്‍മല്‍ വാല്യു.
സംഖ്യകള്‍ ഒരു വലിയ പങ്ക് വഹിക്കുന്നു
രക്തസമ്മര്‍ദ്ദത്തെ ആറ് പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: സാധാരണ (120 ല്‍ താഴെ), ഉയര്‍ന്നത് (120-129), ഘട്ടം 1 രക്താതിമര്‍ദ്ദം (130-139), ഘട്ടം 2 രക്താതിമര്‍ദ്ദം (140 അല്ലെങ്കില്‍ അതില്‍ കൂടുതല്‍), കഠിനമായ രക്താതിമര്‍ദ്ദം (180 ല്‍ കൂടുതല്‍), രക്താതിമര്‍ദ്ദ അടിയന്തരാവസ്ഥ (180 ല്‍ കൂടുതല്‍).

ബഡ്സ് സ്ക്കൂൾ കുട്ടികൾക്ക് സീനിയർ ചേമ്പർ ഇൻ്റർനാഷണലിൽ മാനന്തവാടിയുടെ സ്നേഹ സമ്മാനം

തൃശിലേരി : തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് പാരഡൈസിലെ വിദ്യാർത്ഥികൾക്ക് സീനിയർ ചേമ്പർ ഇൻ്റർനാഷണൽ തൊഴിൽ പരിശീലനത്തിനായ് തയ്യൽ മെഷീൻ സ്നേഹ സമ്മാനമായ് നൽകി. തയ്യൻ മെഷീൻ വാർഡ് മെമ്പർ ജയ കെജി ഏറ്റുവാങ്ങി. ചേമ്പർ

നഴ്‌സിംഗ് കോളേജുകള്‍ക്ക് 13 തസ്തികകള്‍*

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്‌സിംഗ് കോളേജ്-അനക്‌സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്

ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം. പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ്

പെൻഷൻ മസ്റ്ററിങ്;ഏഴ് ലക്ഷത്തോളം പേര്‍ പുറത്ത്

സംസ്ഥാനത്തെ സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിങ് അവസാനിക്കാൻ ആറ് ദിവസം ശേഷിക്കെ പുറത്തുള്ളത് 6,76,994 പേർ. കാർഷിക പെൻഷൻ, വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ, അവിവാഹിത പെൻഷൻ, ക്ഷേമ പെൻഷൻ എന്നീ ഇനങ്ങളിലായി സംസ്ഥാനത്ത്

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; ഒന്നാം സ്ഥാനത്ത് മുംബൈ, രണ്ടാമത് ഡല്‍ഹി, നാലാമത് കരിപ്പൂര്‍*

ന്യൂഡൽഹി: രാജ്യത്ത് വിമാനത്താവളംവഴിയുള്ള സ്വർണ്ണക്കടത്തിൽ കോഴിക്കോട് നാലാം സ്ഥാനത്തും കൊച്ചി അഞ്ചാം സ്ഥാനത്തും. മുംബെെ,ഡൽഹി,ചെന്നെെ വിമാനത്താവളങ്ങളാണ് ആദ്യമൂന്ന് സ്ഥാനങ്ങളിൽ. 2021 മുതല്‍ കൂടുതല്‍ സ്വര്‍ണം പിടിച്ചത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍*

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. ബിപിഎല്‍, എപിഎല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250-ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.